ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത് -പഠനം

ദുബൈ: യു.എ.ഇയിലെ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേതെന്ന്​ പുതിയ പഠനം. ഇൻസൈറ്റ്​ ഡിസ്കവറി സംഘടിപ്പിച്ച ഏഴാമത്​ ‘വേസ്റ്റ്​ റെപ്യൂടേഷൻ ഇൻ ദി യു.എ.ഇ’ എന്ന പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. സർവയേിൽ പ​ങ്കെടുത്ത 21ശതമാനം പേരും ഇൻഫ്ലുവനസർമാരുടേതാണ്​ ഏറ്ററവും വിശ്വാസം കുറഞ്ഞ തൊഴിലെന്ന്​ അഭിപ്രായപ്പെട്ടു.

ടെലിമാർക്കറ്റിങ്​, ക്രെഡിറ്റ്​ കാർഡ്​ വിതരണക്കാർ, റിയൽ എസ്​റ്റേറ്റ്​ ബ്രോക്കർമാർ എന്നിവരേക്കാൾ കുറഞ്ഞ വിശ്വാസമാണ്​ ഇൻഫ്ലുവൻസർമാക്കുള്ളത്​. കഴിഞ്ഞ ആറു വർഷത്തെ പഠനങ്ങളിൽ നിന്ന്​ വ്യത്യസ്തമായ പഠനഫലമാണ്​ ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്​. നേരത്തെ റിക്രൂട്ടർമാർ, ക്രെഡിറ്റ്​ കാർഡ്​ വിതരണക്കാർ എന്നിവരാണ്​ പട്ടികയിൽ മുകളിൽ ഇടംപിടിച്ചിരുന്നത്​.

സുതാര്യതയില്ലാത്തതും കാര്യക്ഷമമല്ലാത്തതുമായ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചില ജോലികളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായാണ്​ പഠനം ഫലം ചൂണ്ടിക്കാണിക്കുന്നത്​. ഇൻഫ്ലുവൻസർമാരിൽ തന്നെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നവരെയാണ്​ ഏറ്റവും വിശ്വാസം കുറവെന്നും പഠനത്തിന്​ പിന്നിൽ പ്രവർത്തിച്ചവർ അഭിപ്രായപ്പെടുന്നു.

പഠനത്തിൽ ഏറ്ററവും വിശ്വാസം കുറഞ്ഞവരിൽ രണ്ടാം സ്ഥാനത്ത്​ ടെലി മാർക്കറ്റർമാരാണ്​ ഇടംപിടിച്ചത്​. ആകെ സർവെയിൽ പ​ങ്കെടുത്തവരിൽ 19ശതമാനം പേർ ഇവർ ഏറ്റവും വിശ്വാസം കുറഞ്ഞവരെന്ന്​ അഭിപ്രായപ്പെട്ടു. ക്രെഡിറ്റ്​ കാർഡ്​ വിതരണക്കാർ(13ശതമാനം), റിക്രൂട്ട്​മെന്‍റ്​ കമ്പനികൾ (11ശതമാനം), റിയൽ എസ്​റ്റേറ്റ്​ ബ്രോക്കർമാർ (8ശതമാനം) എന്നിങ്ങനെയാണ്​ മറ്റു തൊഴിലുകളുടെ സർവെഫലം. വ്യത്യസ്ത സമൂഹങ്ങളിലുള്ളവർ അഭിപ്രായങ്ങളിൽ അന്തരമുള്ളവരാണെന്നും പഠനത്തിൽ വ്യക്​തമാകുന്നുണ്ട്​.

പടിഞ്ഞാറൻ രാജ്യക്കാരും അറബ്​ പ്രവാസികളും ഇമാറാത്തി പൗരൻമാരും ഇൻഫ്ലുവൻസർമാർ ഏറ്റവും വിശ്വാസം കുറഞ്ഞവരാണെന്ന്​ അടയാളപ്പെടുത്തിയപ്പോൾ, ഏഷ്യൻ വംശജർ ടെലിമാർക്കറ്റിങ്​ ജോലിയിലാണ്​ അവിശ്വാസം കൂടുതലായി രേഖപ്പെടുത്തിയത്​.

സാമൂഹിക മാധ്യമങ്ങൾ വഴി പ്രമോഷനൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്ക്​ യു.എ.ഇയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്​. പണം വാങ്ങിയുള്ള ഉള്ളടക്കമാണെങ്കിലും അല്ലെങ്കിലും പ്രത്യേക അനുമതി നേടണമെന്ന്​ യു.എ.ഇ മീഡിയ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്​. മാധ്യമ രംഗത്തെ വളരെ വേഗത്തിലുള്ള മാറ്റത്തിന്​ അനുസരിച്ച്​ നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ സംവിധാനം ഏർപ്പെടുത്തിയത്​. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വഴി പണമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർക്ക് രാജ്യത്ത്​ 2018ൽ ലൈസൻസ്​ നിർബന്ധമാക്കിയിരുന്നു.

Tags:    
News Summary - Influencers have the least trusted job - study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.