റാക് ഹോസ്പിറ്റല്‍ ബിഗ് വെയ്റ്റ് ലോസ് ചലഞ്ച് ഫിസിക്കല്‍ വിഭാഗത്തില്‍ ജേതാക്കളായ അമൃത് രാജ് പ്രൈസ് സ്വീകരിക്കുന്നു
റാസല്‍ഖൈമ: റാക് ഹോസ്പിറ്റല്‍ ശരീരഭാരം കുറക്കല്‍ അഞ്ചാമത് പതിപ്പ് ഫിസിക്കല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പൗരനും പാകിസ്താന്‍കാരിയും ജേതാക്കള്‍.45.7 കിലോ ഗ്രാം ശരീരഭാരം കുറച്ച് ഇന്ത്യക്കാരനായ അമൃത് രാജ് 13,800 ദിര്‍ഹവും 25 കിലോഗ്രാം കുറച്ച് പാകിസ്താന്‍കാരി സ്പിന ഗത്തായി മുഹമ്മദ് യാക്കൂബ് 7,500 ദിര്‍ഹവും കാഷ് പ്രൈസ് നേടി. മുഹമ്മദ് നദീം സലീം ഖാന് (38 കിലോ) 7,600 ദിര്‍ഹം, സുബൈര്‍ ചൗധരി (34.6 കിലോ) 3,400 ദിര്‍ഹം (പുരുഷന്), അഫ്ര അലി റഷീദ് ബഖീത് (22.4 കിലോ), അമാനി ബയാന്‍ കഷ്വര് (21.2) (വനിത) എന്നിവര്‍ 4,400 ദിര്‍ഹം, 2,100 ദിര്‍ഹം എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനക്കാരായി.
റാസല്‍ഖൈമയിലെ ഭാരം കുറക്കല്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വഴിത്തിരിവായെന്ന് അമൃത്രാജ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത അടുത്തദിവസം തുടങ്ങിയ പരിശ്രമം 12 ആഴ്ചയോളം തുടര്‍ന്നു. ദൃഢനിശ്ചയത്തിനൊപ്പം റാക് ഹോസ്പിറ്റലില്‍നിന്ന് ലഭിച്ച മാര്‍ഗനിർദേശവുമാണ് 45ലേറെ ഭാരം കുറക്കാന്‍ സഹായിച്ചതെന്നും അമൃത് തുടര്‍ന്നു. വെര്‍ച്വല്‍ വിഭാഗത്തില്‍ ശശി രാജന് (13.4 കിലോ ഗ്രാം), സൈറ ബാനു (18 കിലോ) എന്നിവരാണ് വിജയികള്‍. സ്റ്റീവന്‍ റോക്ക് കോര്‍പറേറ്റ് ചാമ്പ്യന്മാരായി. സ്കൂള്‍ സ്റ്റാഫ് വിഭാഗത്തില്‍ ഷാര്‍ജ അംബാസഡര്‍ സ്കൂള്‍ ജേതാക്കളായി.
റാക് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ നടത്തിയ ബിഗ് വെയ്റ്റ് ലോസ് ചലഞ്ചില്‍ 24,289 പേര് പങ്കാളികളായതായി റാക് ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി പറഞ്ഞു. അവാര്‍ഡ് ദാന ചടങ്ങില്‍ റാക് ആരോഗ്യ മന്ത്രാലയം ഓഫിസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല മുഹമ്മദ് അല്‍ഷെഹി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.