അൽഐൻ: ഇന്ത്യ-അറബ് സൗഹൃദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ ഇന്ത്യ ഫെസ്റ്റിവൽ-2026 സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച തുടക്കമായ ഫെസ്റ്റിവൽ ജനുവരി നാലുവരെ നീളും. ഇന്ത്യ ഫെസ്റ്റിവലിന്റെ ഇരുപത്തിയഞ്ചാം പതിപ്പായ ഈ വർഷത്തെ ആഘോഷങ്ങൾ സെന്ററിന്റെ സുവർണ ജൂബിലി പരിപാടികളുടെ ഭാഗമാണ്.
ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും ഐക്യ അറബ് നാടിന്റെ സാംസ്കാരിക പാരമ്പര്യവും പ്രദർശിപ്പിക്കുന്ന വിവിധ കല, വിനോദ, സാംസ്കാരിക പരിപാടികളാണ് നാലുദിനങ്ങളിലായി അരങ്ങേറുക.
വിനോദവും സാംസ്കാരിക പരിപാടികളും കൂടാതെ, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്ഷണവൈവിധ്യങ്ങൾ ആസ്വദിക്കാനും സന്ദർശകർക്ക് സാധിക്കും. ഇന്ത്യ ഫെസ്റ്റിവൽ 2026 അൽഐനിലെ ഇന്ത്യൻ സമൂഹവും മറ്റ് വിവിധ സമൂഹങ്ങളുമായുള്ള സാംസ്കാരിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്ന വേദിയാകും.
വൈകീട്ട് ആറ് മുതൽ ആരംഭിക്കുന്ന മേളയിൽ ഓരോ ദിനവും 2500 പേരിൽ കുറയാതെ സന്ദർശകരായി എത്തുമെന്നാണ് പ്രതീക്ഷ.
ഐ.എസ്.സി ഫേസ്ബുക്ക് പേജ് ലൈവ് വഴി പ്രക്ഷേപണം ചെയ്യും. ജനുവരി നാലിന് രാത്രി 10ന് ഒരു കാർ അടങ്ങിയ മറ്റ് 25 സമ്മാനങ്ങൾക്കായുള്ള മെഗാ റാഫിൾ ഡ്രോയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.