മ​നഃ​പൂ​ർ​വം കാ​റി​ടി​ച്ചു; 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വ്

അ​ബൂ​ദ​ബി: മ​നഃ​പൂ​ര്‍വം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് കാ​ര്‍ ഇ​ടി​പ്പി​ച്ചു​ക​യ​റ്റു​ക​യും വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റെ പൊ​തു​മ​ധ്യ​ത്തി​ല്‍ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​യാ​ളോ​ട് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി. അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി മ​നഃ​പൂ​ര്‍വം ര​ണ്ടു ത​വ​ണ പ​രാ​തി​ക്കാ​ര​ന്റെ കാ​റി​ലേ​ക്ക് ത​ന്റെ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യെ​ന്നും ഇ​തി​ലൂ​ടെ ആ ​വാ​ഹ​നം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തി​നു പു​റ​മേ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ഇ​തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്തു.

ആ​ദ്യം ക്രി​മി​ന​ല്‍ കോ​ട​തി മു​മ്പാ​കെ​യാ​ണ് കേ​സ് എ​ത്തി​യ​ത്. ബ​നി​യാ​സ് കോ​ട​തി പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ധി അ​പ്പീ​ല്‍ കോ​ട​തി​യും ക​സേ​ഷ​ന്‍ കോ​ട​തി​യും ശ​രി​വെ​ച്ചു. തു​ട​ര്‍ന്നാ​ണ് കേ​സ് സി​വി​ല്‍ കോ​ട​തി മു​മ്പാ​കെ വ​ന്ന​ത്. പ്ര​തി​യു​ടെ ചെ​യ്തി​യി​ലൂ​ടെ ത​നി​ക്ക് സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും ന​ഷ്ട​ങ്ങ​ളു​ണ്ടാ​യെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​മി​ന​ല്‍ കേ​സ് തീ​ര്‍പ്പാ​ക്കാ​തെ കേ​ടു​വ​ന്ന കാ​ര്‍ ന​ന്നാ​ക്കാ​ന്‍ ആ​യി​ല്ലെ​ന്നും ഇ​തി​ലൂ​ടെ വാ​ഹ​നം പൂ​ര്‍ണ​മാ​യി ന​ശി​ച്ചു​വെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ സി​വി​ല്‍ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. പ​രാ​തി​ക്കാ​ര​ന് പ്ര​തി നേ​ര​ത്തേ കോ​ട​തി ഇ​ട​പെ​ട​ലി​ല്‍ 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കി​യി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് 20,000 ദി​ര്‍ഹം കൂ​ടി ന​ല്‍കാ​ന്‍ സി​വി​ല്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Man hit by car in Manahpur; ordered to pay 20,000 dirhams in damages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.