ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ യാ​ച​ക​ൻ

ദു​ബൈ​യി​ൽ ഭി​ക്ഷാ​ട​ക​ൻ അ​റ​സ്റ്റി​ൽ: കൈ​വ​ശം​ 20,000 ദി​ർ​ഹം !

ദു​ബൈ: ന​ഗ​ര​ത്തി​ലെ കാ​ർ പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ളി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തി​വ​ന്ന ആ​ളെ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്​ 20,000 ദി​ർ​ഹം. ഭി​ക്ഷാ​ട​ന വി​രു​ദ്ധ കാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യി സ​സ്പീ​ഷ്യ​സ്​ പേ​ഴ്​​സ​ൻ​സ്​ ആ​ൻ​ഡ്​ ക്രി​മി​ന​ൽ ഫെ​നോ​മി​ന ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഭി​ക്ഷാ​ട​ക​ൻ പി​ടി​യി​ലാ​യ​ത്. റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ളു​ടെ സ​ഹാ​നു​ഭൂ​തി​യും അ​നു​ക​മ്പ​യും ചൂ​ഷ​ണം ചെ​യ്താ​ണ്​ ഇ​ത്ത​ര​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദു​ബൈ പൊ​ലീ​സ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന വ​കു​പ്പ്​ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ത്താ​ണ്​ ഭി​ക്ഷാ​ട​ന വി​രു​ദ്ധ കാ​മ്പ​യി​​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​ർ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലും ട്രാ​ഫി​ക്​ സി​ഗ്​​ന​ലു​ക​ളി​ലും ആ​ഡം​ബ​ര കാ​റു​ട​മ​ക​ളെ​യാ​ണ്​ ഭി​ക്ഷാ​ട​ക​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന്​ സ​സ്പീ​ഷ്യ​സ്​ പേ​ഴ്​​സ​ൻ​സ്​ ആ​ൻ​ഡ്​ ക്രി​മി​ന​ൽ ഫെ​നോ​മി​ന ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ലി സ​ലീം അ​ൽ ശം​സി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ​ അ​നു​ക​മ്പ നേ​ടു​ന്ന​തി​നാ​യി ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും വി​ശ​പ്പി​ന്‍റെ​യും കെ​ട്ടി​ച്ച​മ​ച്ച ക​ഥ​ക​ളാ​ണ്​ ഇ​വ​ർ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ള്ളി​ക​ളു​ടെ പ​രി​സ​ര​ങ്ങ​ൾ, ക്ലി​നി​ക്കു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ന​ഗ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ പ​ണം പി​രി​ക്കു​ന്ന​തി​നാ​യി യാ​ച​ക​ർ പ​ല​പ്പോ​ഴും കെ​ട്ടി​ച്ച​മ​ച്ച ക​ഥ​ക​ളും ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​തി​ൽ വ​ഞ്ചി​ത​രാ​യി പ​ണം ന​ൽ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധാ​ന​ധ​ർ​മ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ന​ൽ​കാ​ൻ ശ്ര​മി​ക്ക​ണം.

യു.​എ.​ഇ​യി​ലെ ഭി​ക്ഷാ​ട​ന വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ ക​ടു​ത്ത പി​ഴ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക്​ അം​ഗീ​കൃ​ത ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​മാ​യോ നി​യ​മ​പ​ര​മാ​യ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യോ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ദു​ബൈ ​പൊ​ലീ​സ്​ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ​ദു​​ബൈ പൊ​ലീ​സ്​ സ്മാ​ർ​ട്ട്​ ആ​പ്പി​ലെ ‘പൊ​ലീ​സ്​ ഐ’ ​സേ​വ​ന​ത്തി​ലൂ​ടെ​യോ 901 ന​മ്പ​റി​ലൂ​ടെ​യോ റി​പ്പോ​ർ​ട്ട്​ ചെ​യ്യാം.

Tags:    
News Summary - Beggar arrested in Dubai: 20,000 dirhams in his possession!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.