ഇക്വിട്ടോറിയ അംഗങ്ങൾ അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സാഖർ അൽ നുഐമിക്കൊപ്പം. റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഇക്വിട്ടോറിയ ചെയർമാൻ സിദ്ദീഖ് ഫോറം, സി.ഇ.ഒ ഷംസുദ്ദീൻ നെല്ലറ എന്നിവർ സമീപം
ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ ബിസ്കൂൾ ഇന്റർനാഷനലിന്റെ എക്സിക്യുട്ടിവ് എം.ബി.എ ആദ്യ ബാച്ചിലെ ബിസിനസുകാർ ചേർന്ന് രൂപവത്കരിച്ച കൺസോർട്യമായ ‘ഇക്വിട്ടോറിയ ഗ്ലോബൽ’ സംഘടിപ്പിച്ച ‘ഇക്വിനെക്സ് മീറ്റ്’ ശ്രദ്ധേയമായി. അൽ ജദ്ദാഫിലെ മാരിയറ്റ് ഹോട്ടലിൽ ‘ലീഡർഷിപ് ആൻഡ് എക്സലൻസ്’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ ഒത്തുചേർന്നു.
അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ രംഗത്ത് മികവ് തെളിയിച്ച സംരംഭകരെ ആദരിക്കുന്നതിനും, പുതുതലമുറക്ക് പ്രചോദനമാകുന്ന നേതൃമാതൃകകൾ പകർന്നുനൽകുന്നതിനും ഇക്വിട്ടോറിയ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്വിട്ടോറിയ ഗ്ലോബൽ സി.ഇ.ഒ ഷംസുദ്ദീൻ നെല്ലറ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ സിദ്ദീഖ് ഫോറം ഗ്രൂപ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഇക്വിട്ടോറിയ അംഗങ്ങളുടെ വാണിജ്യ വിവരങ്ങൾ ക്രോഡീകരിച്ച പ്രത്യേക മാഗസിൻ അരീസ് ഗ്രൂപ് ചെയർമാൻ സോഹൻ റോയ് പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ് എഫ്.എം.സി ഹെൽത്ത് കെയർ ഗ്രൂപ് ചെയർമാൻ ഡോ.കെ.പി. ഹുസൈൻ നിർവഹിച്ചു. റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഐ.ഡി ഫ്രഷ് സ്ഥാപകൻ പി.സി. മുസ്തഫ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
2023ൽ ടി.ബി.ഐയുടെ ആദ്യ ബാച്ച് നടത്തിയ ആഫ്രിക്കൻ സന്ദർശനത്തിനിടെ ബോട്സ്വാനയിൽ വെച്ചാണ് ഇക്വിട്ടോറിയ എന്ന ആശയത്തിന് രൂപം നൽകിയത്. അക്കാദമിക് ഡീനും പ്രമുഖ സംരംഭക മെന്ററുമായ ഫൈസൽ സെയ്ദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ കൂട്ടായ്മ, ചുരുങ്ങിയ കാലയളവിൽ യു.എ.ഇക്ക് പുറമേ, ജി.സി.സിയിലും ആഫ്രിക്കയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എ.ബി.സി ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി, എ.എ.കെ. മുസ്തഫ, ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടൻ, ഷംസുദ്ദീൻ ഫൈൻ ടൂൾസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെ.വി. ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.