ചെട്ടിപ്പടി വെൽഫെയർ അസോസിയേഷൻ ഇഫ്താർസംഗമം
ദുബൈ: ചെട്ടിപ്പടി വെൽഫെയർ അസോസിയേഷൻ ഖവാനീജ് ഖുർആനിക് പാർക്കിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ആത്മീയ സൗഹൃദവും ഐക്യവും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ നടന്ന ചടങ്ങിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 120 പേർ പങ്കെടുത്തു. പങ്കെടുത്തവർക്ക് സൗഹൃദം പുതുക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് റിയാസ് ആശംസകൾ അറിയിച്ചു. സെക്രട്ടറി സജ്ജാദ് സ്വാഗതം പറഞ്ഞു. ട്രഷറർ താഷിബ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.