അബൂദബി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബൂദബി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ്. ഹെല്‍ത്തുമായി സഹകരിച്ചു നടപ്പാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ കുറ്റിയടിക്കല്‍ ജനുവരി 16ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടന്‍വിളയില്‍ നടക്കും. ജനപ്രതിനിധികള്‍, സമൂഹ രാഷ്ട്രീയ നേതാക്കൾ എന്നിവര്‍ പങ്കെടുക്കും.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുല്‍ ഖുവൈനില്‍ പ്രവാസിയായ തിരുവനന്തപുരം പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംസുദ്ദീനാണ് ആദ്യ വീട് നിർമിച്ച് നല്‍കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വീട് പൂര്ത്തീകരിച്ചുനല്കുമെന്ന് പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണന്‍ദാസ്, വൈസ് പ്രസിഡന്റ് റസാക്ക് ഒരുമനയൂര്‍, ജോയന്റ് സെക്രട്ടറി നിസാമുദ്ധീന്‍ എന്നിവര്‍ വ്യക്തമാക്കി.
ഗള്‍ഫില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ വിഷമിക്കുന്ന പ്രവാസികളെ കണ്ടെത്തി, അവരുടെ ജീവിതത്തില്‍ സുരക്ഷിതമായ ഒരു ഭവനം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ മീഡിയ അബൂദബി ഭവനപദ്ധതി ആരംഭിച്ചത്. സമഗ്രമായ സാമൂഹിക-സാമ്പത്തിക പരിശോധനക്കും അപേക്ഷാ മൂല്യനിര്‍ണയത്തിനും ശേഷമാണ് മെഹ്ബൂബ് ഷംസുദീനെയും കുടുംബത്തെയും ആദ്യഘട്ടത്തില്‍ വീടിന് അര്‍ഹരായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.