ദുബൈ: മതവിദ്വേഷം വളർത്തുന്നതും മതത്തെ അവഹേളിക്കുന്നതുമായ തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഇന്ത്യൻ പ്ര വാസിക്ക് ജോലി നഷ്ടമായി. കർണാടക സ്വദേശി രാകേഷ് ബി. കിത്തുർമഥിനാണ് ജോലി നഷ്ടമായത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക് കുന്ന ഇൻറഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്മെൻറിലെ (എഫ്.എം) എമ്രിൽ സർവീസസിൽ ടീം ലീഡറായി പ്രവർത്തിക്കുന്ന രാകേഷിന െ പിരിച്ചുവിട്ട് ഇദ്ദേഹത്തെ ദുബൈ പൊലീസിന് കൈമാറുമെന്ന് എമ്രിൽ സർവീസസ് സി.ഇ.ഒ സ്റ്റുവർട്ട് ഹാരിസൺ പറഞ്ഞു.
കൊറോണ വൈറസ് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണമായാണ് രാകേഷ് ബി. കിത്തുർമഥ് ഇസ്ലാം മതവിശ്വാസികളെ പരിഹസിച്ചത്. ഇതിെൻറ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പരാതി ശ്രദ്ധയിൽപ്പെട്ടയുടനെ കിത്തുർമഥിനെതിരെ സ്ഥാപനം നടപടി സ്വീകരിക്കുകയായിരുന്നു.
‘കിത്തുർമഥിെൻറ സേവനം ഉടനടി അവസാനിപ്പിക്കാനാണ് തീരുമാനം. കിത്തുർമഥ് യു.എ.ഇയിൽ തന്നെയുണ്ടെങ്കിൽ അയാളെ കണ്ടെത്തി ദുബൈ പൊലീസിന് കൈമാറും. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ഒട്ടും അനുവദിക്കാനാവിെല്ലന്ന നിലപാടാണ് സ്ഥാപനത്തിനുള്ളത്. ദേശീയത, മതം എന്നിവക്കപ്പുറത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സംസ്കാരം കെട്ടിപ്പടുക്കാനും വൈവിധ്യങ്ങളെ ചേർത്തുനിർത്താനുമുള്ള താൽപര്യങ്ങളെ സ്വാഗതം ചെയ്യുകയും ആേഘാഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. സ്ഥാപനത്തിന് അകത്തും പുറത്തും ഞങ്ങളുടെ മൂല്യങ്ങളോടുള്ള ബഹുമാനം ഉറപ്പുവരുത്തുന്ന രീതിയിൽ കർശനമായ സോഷ്യൽ മീഡിയ പോളിസി ജീവനക്കാർക്ക് നിഷ്കർഷിച്ചിട്ടുണ്ട്.’ -സ്റ്റുവർട്ട് ഹാരിസൺ പറഞ്ഞു.
മുസ്ലിംകൾ സംഘടിതമായി രോഗം പടർത്തുന്നുവെന്ന് ഗ്രാഫിക് ചിത്രം സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഇന്ത്യൻ മാനേജർക്ക് കഴിഞ്ഞ ദിവസം അബുദാബിയിൽ ജോലി നഷ്ടമായിരുന്നു. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായ മിതേഷ് ഉദേഷി എന്നയാൾക്കാണ് യു.എ.ഇയിൽ ജോലി നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.