ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ വൈ​സ് കോ​ൺ​സു​ൽ ആ​ഷി​സ് ദാ​ബാ​സി​നൊ​പ്പം

ഇന്ത്യൻ ഇസ്ലാഹി സെൻറർ സഹായമെത്തിച്ചു

ഫുജൈറ: കനത്തമഴയിൽ വെള്ളം കയറി പ്രയാസം നേരിട്ട ഖൽബ, ഫുജൈറ പ്രദേശങ്ങളിലെ പ്രവാസികൾക്ക് യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഒരുമാസത്തേക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണംചെയ്തു. പ്രഥമഘട്ടത്തിൽ 250 കുടുംബങ്ങൾക്കാണ് കിറ്റുകളുടെ വിതരണം നടത്തിയത്.

കൽബ ഇന്ത്യൻ സോഷ്യൽ സെന്‍ററിന്‍റെ സഹകരണത്തോടെയാണ് വിതരണം ആസൂത്രണംചെയ്തത്. കൽബയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വൈസ് കോൺസുൽ ആഷിസ് ദബാസുമായും മറ്റു പ്രതിനിധികളുമായും സെന്‍റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. നഷ്ടപ്പെട്ട പ്രധാന രേഖകൾ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് ഇസ്ലാഹി സെൻറർ ഭാരവാഹികൾ കോൺസുലേറ്റ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. ദുബൈയിൽനിന്ന് ഭക്ഷണക്കിറ്റുമായി വന്ന ഇസ്ലാഹി സെൻറർ പ്രതിനിധികളെ കോൺസുലേറ്റ് സംഘം പ്രത്യേകം അഭിനന്ദിച്ചു. വി.കെ. സക്കരിയ, എം.എം. അക്ബർ, അബ്ദുൽ വാഹിദ് മയ്യേരി, ജാഫർ സാദിക്ക്, അഷ്റഫ് പേരാമ്പ്ര, മുജീബ് എക്സൽ, ഇ.എം. റഫീഖ്, പി.പി. ഖാലിദ്, സമീർ നാട്ടിക, ശഹീൻ അലി, ഷാനവാസ്, ഫാറൂഖ് ഹുസൈൻ, ഷഫീക്, ഫൈസൽ, കൽബ സോഷ്യൽ ക്ലബ് ഭാരവാഹികളായ അബ്ദുസ്സമദ്, മുരളീധരൻ, സൈനുദ്ദീൻ, മുജീബ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Indian Correctional Center has come to the rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.