അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ടീ​ച്ചേ​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം​ചെ​യ്യു​ന്നു

അധ്യാപകർക്ക് ആദരവൊരുക്കി ഇന്ത്യൻ അസോസിയേഷൻ അജ്മാൻ

അജ്മാന്‍: അജ്മാൻ ഇന്ത്യൻ അസോസിയേഷൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് വിതരണംചെയ്തു. സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മികച്ച അക്കാദമിക നേട്ടങ്ങൾക്ക് അജ്മാനിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 22 അധ്യാപകരെയും 11 പ്രിൻസിപ്പൽമാരെയും ആദരിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്ടിങ് കോൺസൽ ജനറല്‍ രാംകുമാർ തങ്കരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം അക്കാദമിക് വിദഗ്ധർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് അധ്യാപകർ അവതരിപ്പിച്ച സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. ഇന്ത്യൻ അസോസിയേഷൻ അജ്മാൻ പ്രസിഡന്‍റ് അബ്ദുൾ സലാഹ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി അബ്ദുറഹ്മാൻ സാലിം അൽ സുവൈദി, ചെയർമാൻ അഫ്താബ് ഇബ്രാഹീം, വുഡ്ലം പാര്‍ക്ക് സ്കൂള്‍ പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി രൂപ് സിദ്ധു നന്ദി പറഞ്ഞു. ഛായാദേവി കൃഷ്ണമൂർത്തി പരിപാടികൾ ഏകോപിപ്പിച്ചു. എല്ലാവർഷവും ഇത്തരത്തില്‍ അവാര്‍ഡ് സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Tags:    
News Summary - Indian Association Ajman honored the teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.