യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ലുലുവിൽ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
അബൂദബി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും വിളിച്ചോതി ഇന്ത്യ ഉത്സവിന് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി, ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര, ഇക്കണോമിക് അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ധർമ്മ് സിങ് മീണ എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ മികവ് ലോകത്തെ കൂടുതൽ അറിയിക്കുന്നതിൽ ലുലുവും എം.എ. യൂസഫലിയും വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യ ഉത്സവിലൂടെ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരമാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മിഡിൽ ഈസ്റ്റിലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഗ്രൂപ്പികളിലൊന്നാണ് ലുലു. ഈ വർഷം 17,000 കോടി രൂപയുടെ (2 ബില്യൺ ഡോളർ) ഉൽപന്നങ്ങൾ എന്ന ലക്ഷ്യത്തിലാണ് ലുലുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രോസറി, പഴം പച്ചക്കറി ഉൽപന്നങ്ങൾ, സ്പൈസസ്, റെഡി ടു കുക്ക് ഉൽപന്നങ്ങൾ എന്നിവയുടെ ശേഖരമാണ് ഇന്ത്യ ഉത്സവിന്റെ ഭാഗമായുള്ളത്. ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളോടൊപ്പം രാജ്യത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഡിസ്പ്ലകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, ചീഫ് ഓപറേങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്സ് ഡയറക്ടർ ആനന്ദ് എ.വി തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.