അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഇന്ത്യ ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് അബൂദബി ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അമർനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും. ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളെയും ഭാഷകളെയും കോർത്തിണക്കിയുള്ള വിവിധ കലാ സാംസ്കാരിക പ്രകടനങ്ങൾ, വിനോദ പരിപാടികൾ എന്നിവ മൂന്നു രാത്രികളിലായി വേദിയിൽ അരങ്ങേറും.
ആഘോഷ ദിനങ്ങളിൽ വൈകീട്ട് ആറു മുതൽ 11 വരെ തുറന്നു പ്രവർത്തിക്കുന്ന വിവിധ തരത്തിലുള്ള സ്റ്റാളുകളും ഒരുക്കും. യു.എ.ഇയിലെ ഉന്നത വ്യക്തിത്വങ്ങളും അബൂദബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഫെസ്റ്റിവലിൽ ഓരോ ദിവസവും പങ്കെടുക്കും. പ്രവേശന കൂപ്പണുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് ഒന്നാം സമ്മാനമായ കാർ ഉൾപ്പെടെ 25 ആകർഷകമായ സമ്മാനങ്ങളും സംഘാടകർ വാഗ്ദാനം ചെയ്യുന്നുണ്ട്. കോവിഡിന് ശേഷം പുനരാരംഭിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ വിജയമാക്കുന്നതിനായി മുഴുവൻ യു.എ.ഇ പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടി.വി.എൻ. കുട്ടി (ജിമ്മി), ജനറൽ സെക്രട്ടറി പി.പി. മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹിം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.