കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന് ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
ദുബൈ: ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റി യു.ഡി.എഫ് വിജയാഘോഷവും യു.എ.ഇയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന് സ്വീകരണവും സംഘടിപ്പിച്ചു. തൃശൂർ ജില്ല കമ്മിറ്റി പ്രവർത്തക പ്രസിഡന്റ് തസ്ലിം കരീമിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജാറാം കെ. മോഹൻ സ്വാഗതം ആശംസിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബി.എ നാസർ ആശംസ നേർന്നു. സ്റ്റേറ്റ് കമ്മിറ്റി പ്രവർത്തക പ്രസിഡന്റ് ബി. പവിത്രൻ തൃശൂർ ജില്ല കമ്മിറ്റി നടത്തിയ സാമൂഹികക്ഷേമ പ്രവർത്തനങ്ങളും സംഘടനാ പ്രവർത്തനങ്ങളും വിശദീകരിച്ചു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി അംഗം റിയാസ്, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സുലൈമാൻ കറുത്തക്ക, താരിസ്, തൃശൂർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷാഫി കെ.കെ, ആഷിഫ് വി.എ എന്നിവർ സംസാരിച്ചു. സക്കീർ പാമ്പ്ര, ജിയോ പോൾ, രഞ്ജിത് ചന്ദ്രൻ, ജയകുമാർ, പ്രസാദ് എ.ബി, സജി മിസ്ബ എന്നിവരും നിരവധി നേതാക്കളും പ്രവർത്തകരും യോഗത്തെ അഭിസംബോധന ചെയ്തു.
ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഓരോ തയാറെടുപ്പുകളെക്കുറിച്ച് രാജേന്ദ്രൻ അരങ്ങത്ത് സംസാരിച്ചു. ട്രഷറർ മിസ്ബ യൂനസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.