മലയാളം മിഷൻ പഠനകേന്ദ്രം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ
ഫുജൈറ: മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ മിർബയിൽ മലയാളധ്വനി എന്ന പേരിൽ പുതിയ പഠനകേന്ദ്രത്തിന് തുടക്കം കുറിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ മുൻ സെക്രട്ടറി ടി.വി. മുരളീധരൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് വിത്സൻ പട്ടാഴി അധ്യക്ഷത വഹിച്ചു. യു.എ.ഇ കോർഡിനേറ്റർ കെ.എൽ. ഗോപി, ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ, ജോ. സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ഖോർഫഖാൻ ആവണി പഠനകേന്ദ്രം പ്രസിഡന്റ് ബിജു കെ. പിള്ള എന്നിവർ ആശംസ അറിയിച്ചു.
ദിഷ ലിതേഷ് സ്വാഗതവും പഠന കേന്ദ്രം കോഓർഡിനേറ്റർ അഞ്ജലി ബിജു നന്ദിയും പറഞ്ഞു. പഠനകേന്ദ്രം ഭാരവാഹികളായി അഞ്ജലി ബിജു (കോ-ഓർഡിനേറ്റർ), ദിഷ ലിതേഷ് (പ്രസിഡൻറ്), അശ്വതി മനോജ് (സെക്രട്ടറി), ശരത് കുമാർ (വൈസ് പ്രസിഡൻറ്), സന്ധ്യ ശരത് കുമാർ(ജോ. കോ-ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.