അബൂദബി: കലാ അബൂദബി ജീവകാരുണ്യ-സാംസ്കാരിക സംഘടനയുടെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് റഫീക്ക് അധ്യക്ഷനായി. അബൂദബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സുരേഷ് പയ്യന്നൂർ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തി.
ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി രജീഷ്, സമാജം സംഘടന ചെയർമാൻ യേശുശീലൻ, സമാജം വൈസ് പ്രസിഡന്റ് നിസാർ, വനിതാ വിങ് കൺവീനർ ലാലി സാംസൺ സംസാരിച്ചു. കലാ അബൂദബിസെക്രട്ടറി പ്രവീൺ കുമാർ, ട്രഷറർ ജോ ജോസഫ് സംസാരിച്ചു. ആർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ലേഡീസ് കൺവീനർ രജനി പ്രശാന്ത്, മനില പ്രവീൺ, ഗോപൻ ടോമിച്ചൻ, വേണു പ്രശാന്ത്, മിഥുൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.