യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ 1500 ക​ട​ന്നു

ദുബൈ: യു.എ.ഇയുടെ എട്ടു മാസത്തെ കോവിഡ്​ ചരിത്രത്തിൽ ആദ്യമായി രോഗബാധിതരു​െട എണ്ണം 1500 കടന്നു. ശനിയാഴ്​ച 1538 പേർക്കാണ്​ രോഗം റിപ്പോർട്ട്​ ചെയ്​തത്​.ബുധനാഴ്​ച 1413 ​​പേർക്ക്​ റിപ്പോർട്ട്​ ചെയ്​തതാണ്​ ഇതിനുമുമ്പുള്ള ഉയർന്ന സംഖ്യ.പ്രതിദിനം കോവിഡ്​ ബാധിതർ കൂടിവരുന്ന അവസ്​ഥയാണ്​ കണക്കുകളിൽ കാണുന്നത്​. ദിവസങ്ങളായി കോവിഡ്​ ഗ്രാഫ്​ മുകളിലേക്കാണ്​ കുതിക്കുന്നത്​.ഒരുമാസം മുമ്പ്​​ 200ലേക്ക്​ താഴ്​ന്ന കോവിഡ്​ കേസുകളാണ്​ ഇപ്പോൾ ദിവസവും ആയിരത്തിലേറെ പേർക്ക്​ റിപ്പോർട്ട്​ ചെയ്യുന്നത്​.കോവിഡി​െൻറ രണ്ടാം വരവിനെ സൂക്ഷിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. രാജ്യത്തുടനീളം പൊലീസും സാമ്പത്തിക വകുപ്പും ​ആരോഗ്യവകുപ്പും പരിശോധന കർശനമായി നടത്തുന്നുണ്ട്​.

പിഴയിടലും അടച്ചുപൂട്ടലും തുടരുന്നു.അതേസമയം, രോഗമുക്തർ കൂടുന്നത്​ രാജ്യത്തെ താമസക്കാർക്ക്​ ആശ്വാസം പകരുന്നു. ശനിയാഴ്​ച 1411 പേരാണ്​ രോഗമുക്തി നേടിയത്​. ഇതുവരെ 1,06,354 പേർ ​സുഖംപ്രാപിച്ചിട്ടുണ്ട്​. എന്നാൽ, ശനിയാഴ്​ച നാലുമരണം റിപ്പോർട്ട്​ ചെയ്​തു.കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്കിനെ അപേക്ഷിച്ച്​ കൂടിയ സംഖ്യയാണിത്​. ഇതുവരെ 459 പേരാണ്​ മരിച്ചത്​.7574 പേർ ചികിത്സയിലുണ്ട്​. 1.30 ലക്ഷം​ പേരെയാണ്​ 24 മണിക്കൂറിനുള്ളിൽ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.