അബൂദബി: അബൂദബി ആസ്ഥാനമായി ഇൗയിടെ രൂപവത്കരിച്ച മുസ്ലിം സമൂഹ ആഗോള സമിതി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ യഥാർഥ മുസ്ലിം അവസ്ഥകൾ പ്രതിഫലിപ്പിക്കുമെന്നും 50ഒാളം രാജ്യങ്ങളിൽ ഭൂരിപക്ഷവും മറ്റു രാജ്യങ്ങളിൽ ന്യൂനപക്ഷവുമായ മുസ്ലിംകളെ പ്രതിനിധീകരിക്കുമെന്നും പ്രത്യാശിക്കുന്നതായി യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ. പ്രഥമ അന്താരാഷ്ട്ര മുസ്ലിം സമൂഹ സമ്മേളനം അബൂദബിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകൾ അനുഭവിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അടിച്ചമർത്തൽ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിന് സമിതി ആവശ്യമായ ഗവേഷണം നടത്തുമെന്നും എല്ലാ സമൂഹങ്ങൾക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്ന ദേശീയ^അന്തർദേശീയ സഖ്യം രൂപപ്പെടുത്തുന്നതിനുള്ള കാര്യക്ഷമായ വേദിയാകും അന്താരാഷ്ട്ര മുസ്ലിം സമൂഹ സമ്മേളനമെന്നും പ്രതീക്ഷിക്കുന്നതായി ശൈഖ് നഹ്യാൻ പറഞ്ഞു. വെല്ലുവിളികളെയും പ്രശ്നങ്ങളെയും നേരിടാനുള്ള നവീന ആശയങ്ങൾ സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്ര മുസ്ലിം സമൂഹ സമ്മേളനം കാര്യക്ഷമമായ ധർമം നിർവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. എല്ലാ മാനവ സമൂഹങ്ങളും വൈചാത്യങ്ങളാലും സാംസ്കാരിക ൈവവിധ്യങ്ങളാലും സവിശേഷമാണ്. സാമൂഹിക^സാംസ്കാരിക ൈവചാത്യങ്ങളെയും ബഹുത്വത്തെയും അഭിമുഖീകരിക്കുന്നത് ഇൗ കാലത്ത് പ്രധാന വെല്ലുവിളികളിൽ ഒന്നായി തീർന്നിട്ടുണ്ട്. ഇൗ സാംസ്കാരിക^വംശീയ വൈവിധ്യങ്ങളെയും ബഹുത്വത്തെയും അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ നിർബന്ധിത പലായനം, വിധ്വംസക ആശയങ്ങളുടെ വ്യാപനം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക. സമാധാനം, സുരക്ഷിതത്വം, സുസ്ഥിരത, ജീവിക്കുന്ന നാടിനോടുള്ള കൂറ് എന്നിവയുള്ളിടത്തേ വിജയമുള്ള സമൂഹമുണ്ടാവുകയുള്ളൂ.
യു.എ.ഇയുടെ സഹിഷ്ണുതാ മാതൃക ഒരു കൂട്ടം ഘടകങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവേകമുള്ള നേതൃത്വവും ഇസ്ലാമിക അധ്യാപനങ്ങളിൽ ബോധവും സമർപ്പണവുമുള്ള ജനങ്ങളുമാണ്. വിദ്യാഭ്യാസ^മാധ്യമ സ്ഥാപനങ്ങൾ മുൻവിധികളില്ലാതെയും രാജ്യത്തെ വിവിധ വകുപ്പുകൾ തീവ്രവാദത്തിെൻറയും മതഭ്രാന്തിെൻറയും നാശത്തിൽനിന്ന് സമൂഹത്തെ സംരക്ഷിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ചും അവരവരുടെ ധർമം നിർവഹിക്കുന്നതും രാജ്യത്തിെൻറ സഹിഷ്ണുതക്ക് നിദാനമാണ്.
അൽബേനിയ മുൻ പ്രസിഡൻറ് റെക്സിപ് മീദനി, യൂറോപ്യൻ കൗൺസിൽ ലോക്കൽ^റീജനൽ അതോറിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ആൻഡ്രിയാസ് കീഫർ തുടങ്ങിയവർ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. ബുധനാഴ്ച സമാപിക്കുന്ന സമ്മേളനത്തിൽ 140 രാജ്യങ്ങളിൽനിന്ന് 500ലധികം പ്രതിനിധികളാണുള്ളത്. കേരളത്തിൽനിന്ന് ആൾ ഇന്ത്യ മുസ്ലിം സ്കോളേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പെങ്കടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.