ദുബൈ: കൊല്ലം എസ്.എൻ കോളജ് അലുമ്നി (റൂട്ട്സ്) യു.എ.ഇ ചാപ്റ്റർ വാർഷിക പൊതുയോഗവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. അങ്കിതയുടെ ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ അഡ്വ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റസ്ല അംനാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്, ട്രഷറർ നൗഷാദ്, ഡയറക്ടർമാരായ രാധാകൃഷ്ണൻ മച്ചിങ്ങൽ, ഷൈൻ ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. കലാകാരനും ടി.വി താരവുമായ രഞ്ജിത്ത് കലാപരിപാടികൾ അവതരിപ്പിച്ചു. ഇഫ്താറിന് രഞ്ജിത് രാമചന്ദ്രൻ, അമീൻ മുഹമ്മദ്, അനൂപ് നടേശൻ, മനോജ് ആർ.എസ് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: റസ്ല അംനാദ് (പ്രസി), അനൂപ് ബാബുദേവൻ (ജന. സെക്ര), ആർ.ജി. ഷിബു (ട്രഷ), ബിബി രാജൻ (വൈ. പ്രസി), പ്രവീൺ പ്രഭാകരൻ (ജോ. സെക്ര), കമൽ (ജോ. ട്രഷ), അഡ്വ. നജുമുദ്ദീൻ (അക്കാഫ് റെപ്.), ജയശീലൻ (രക്ഷാധികാരി), അമൽ മാത്യു, അനൂപ് നടേശൻ, രഞ്ജിത് രാമചന്ദ്രൻ, അമീൻ മുഹമ്മദ്, ബിനു ഹുസൈൻ, ആർ.എസ്. മനോജ് (എക്സി. അംഗങ്ങൾ). ബിബി രാജൻ സ്വാഗതവും അനൂപ് ബാബു ദേവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.