അനന്തപുരി പ്രവാസി കൂട്ടായ്മ ഷാർജ സജയിലെ ലേബർ ക്യാമ്പിലൊരുക്കിയ ഇഫ്താർ
ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ സജയിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്കാണ് വിരുന്ന് സംഘടിപ്പിച്ചത്. കൂട്ടായ്മയുടെ രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. വൈ.എം. റഹീം ഉദ്ഘാടനം ചെയ്തു. ചന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.
ബാബു വർഗീസ്, നവാസ് തേക്കട, ബിജോയ് ദാസ്, അഭിലാഷ് മണബ്ബൂർ, സർഗ റോയ്, വനിത കൺവീനർ ജ്യോതി ലക്ഷ്മി എന്നിവർ പങ്കെടുത്തു. അഞ്ഞൂറിൽപരം ആളുകൾക്കൊരുക്കിയ വിരുന്നിന് ശഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് രത്നാകരൻ, സലിം കല്ലറ, താഹ കപ്പുകാട്, റോയ് നെല്ലിക്കാട്, അരുണ അഭിലാഷ്, ബിന്ധ്യ, ഗാന അരുൺ, സജു സാംബൻ തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലെല്ലാം വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഖാൻ പാറയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.