ഷാർജ കെ.എം.സി.സി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐസ് റിങ് സ്കേറ്റിങ് പരിശീലനത്തിൽ പങ്കെടുക്കുന്നവർ
ഷാർജ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന ‘തൃശൂർ ഫെസ്റ്റ് 2കെ 25’ന്റെ വിളംബരത്തിന്റെ ഭാഗമായി ഷാർജ കെ.എം.സി.സി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി അൽ ഷാബ് വില്ലേജ് ഐസ് റിങ്ങിൽ സ്കേറ്റിങ് പരിശീലനം സംഘടിപ്പിച്ചു. ഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം പ്രസിഡന്റ് കാദർമോൻ പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് ഇസ്മായിൽ സ്വാഗതം പറഞ്ഞു. ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ കാദർ ചക്കനാത്ത് ഉദ്ഘാടനം നിർവഹിച്ചു.
നൂറിൽപരം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ, സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ് കൊടുങ്ങല്ലൂർ, തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ്, ജില്ല വൈസ് പ്രസിഡന്റുമാരായ കബീർ, ഡോ. അബ്ദുൽ വഹാബ്, നാസർ കടപ്പുറം, മണ്ഡലം നേതാക്കളായ നിസാം വാടാനപ്പള്ളി, നുഫൈൽ കൊടുങ്ങല്ലൂർ, വനിത വിങ് ജില്ല - മണ്ഡലം നേതാക്കളായ ഷെജീല അബ്ദുൽ വഹാബ്, റുക്സാന മുഹ്സിൻ, ഫസീല കാദർ, ഫെമി അബ്ദുൽ സലാം, റുക്സാന നൗഷാദ് എന്നിവർ ആശംസകൾ അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷരീഫ് നാട്ടിക, മൊയ്നുദ്ദീൻ വലപ്പാട്, ട്രഷറർ നൗഷാദ് നാട്ടിക, ശിഹാബ് കടവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി പി.കെ നൗഫർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.