???????? ???????????????? ?????????????? ???????????????? ??????? ?????????? ????? ??????????? ???? ???????? ??? ???????????????????

ഹ്യൂമൻ ഫ്രറ്റേണിറ്റി ഡോക്യുമെൻറ്​ കമ്മിറ്റി അംഗങ്ങൾ​ അബൂദബിയിൽ

അ​ബൂ​ദ​ബി: കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി ഡോ​ക്യു​മ​െൻറ്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ ്ങ​ളെ സ്വീ​ക​രി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ത​നേ​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ പ​ണ്ഡി​ത​ന്മാ​ർ, സാം​സ്‌​കാ​ര ി​ക വ്യ​ക്തി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഫ്ര​റ്റേ​ണി​റ്റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സം​ഘ​മാ​ണ് അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​ത്.


ക​ത്തോ​ലി​ക്കാ​സ​ഭ മേ​ധാ​വി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബും ഒ​പ്പി​ട്ട ച​രി​ത്ര​പ​ര​മാ​യ ഡോ​ക്യു​മ​െൻറ്​ ഓ​ഫ് ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി ഫോ​ർ വേ​ൾ​ഡ് പീ​സ് ആ​ൻ​ഡ് ലി​വി​ങ് ടു​ഗെ​ത​റി​​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം.
എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​മാ​യും പ​ര​സ്പ​ര ധാ​ര​ണ, സ​ഹ​ക​ര​ണം, സ​ഹ​വ​ർ​ത്തി​ത്വം, ബ​ഹു​മാ​നം, സ്വീ​കാ​ര്യ​ത എ​ന്നി​വ കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ന്ന്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് പ​റ​ഞ്ഞു. സ​മി​തി അം​ഗ​ങ്ങ​ൾ ശൈ​ഖ് മു​ഹ​മ്മ​ദി​ന് ന​ന്ദി അ​റി​യി​ക്കു​ക​യും യു.​എ.​ഇ​യു​ടെ പി​ന്തു​ണ​യെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.
യു.​എ.​ഇ, സ്‌​പെ​യി​ൻ, ഇ​റ്റ​ലി, ഈ​ജി​പ്ത്, യു.​എ​സ്, ബ​ൾ​ഗേ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യു​ടെ ഉ​ന്ന​ത സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു

Tags:    
News Summary - human fraternity document committee-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.