അജ്​മാൻ നഗരം

ആദ്യ പാദം മൂന്നുശതമാനം വരുമാന വളർച്ച നേടി അജ്മാനിലെ ഹോട്ടലുകൾ

അജ്മാന്‍: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വരുമാനത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച്​ അജ്മാൻ എമിറേറ്റിലെ ഹോട്ടൽ വ്യവസായം. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഹോട്ടൽ വരുമാനത്തിലെ വളർച്ചാ നിരക്ക് മൂന്നു ശതമാനമാണ്​ ഉയർന്നത്​. എമിറേറ്റിലെ വിനോദ സഞ്ചാര വ്യവസായത്തിന്‍റെ തുടർച്ചയായ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്നാണ്​ വിലയിരുത്തൽ.

വിവിധ ഭാഷകളില്‍ ഒരുക്കിയ അജ്മാൻ എമിറേറ്റിലെ ആധുനിക സ്മാർട്ട് ആപ്ലിക്കേഷനുകളും സേവനങ്ങളും ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇത് അജ്മാനിനെ ഒരു ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതായി കരുതുന്നു.

എമിറേറ്റിലെ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും സംതൃപ്തി നിരക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക വികസനത്തിനൊപ്പം മികച്ച സ്‌മാർട്ട് സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ വിജയം കണ്ടതായി അജ്മാനിലെ വിനോദ സഞ്ചാര വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് അൽ ഹാഷിമി പറഞ്ഞു. സന്ദർശകരുടേയും വിനോദസഞ്ചാരികളുടേയും സംതൃപ്തി നിരക്ക് ഉയർത്തുന്നതിനും അവരുടെ സന്തോഷം കൈവരിക്കുന്നതിനോടൊപ്പം വിനോദ അനുഭവം രസകരവും വ്യതിരിക്തവുമായ രീതിയിൽ മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മികച്ച സ്മാർട്ട് സേവനങ്ങൾ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Hotels in Ajman posted three percent revenue growth in the first quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.