എക്‌സ്​റ്റന്‍ഡ് സെയില്‍സുമായി കരാർ ഒപ്പുവെച്ച ശേഷം ഹോട്​പാക്ക്​ ​േഗ്ലാബൽ വൈസ്​ പ്രസിഡൻറും സൗദി മാനേജറുമായ സുഹൈൽ അബ്​ദുല്ലയും എക്​സ്​റ്റൻഡ്​ സെയിൽസ്​ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍ ആര്‍കിടെക്റ്റ് മുഹമ്മദ് അഷ്‌റഫും

ഹോ​ട്ട്പാ​ക് സൗ​ദി​യി​ല്‍ എ​ക്‌​സ്​​റ്റ​ന്‍ഡ് സെ​യി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ടു​വ​രു​ന്നു

ദു​ബൈ: യു.​എ.​ഇ​യി​ല്‍ ഡി​ജി​റ്റ​ല്‍ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ല്‍നി​ന്ന്​ ല​ഭി​ച്ച വി​ജ​യ​ത്തെ തു​ട​ര്‍ന്ന് എ​ക്‌​സ്​​റ്റ​ന്‍ഡ് സെ​യി​ല്‍സ് മൊ​ബൈ​ല്‍ സെ​യി​ല്‍സ് ഫോ​ഴ്‌​സ് ഓ​ട്ടോ​മേ​ഷ​ന്‍ സൊ​ലൂ​ഷ​ന്‍ സൗ​ദി​യി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ഡി​സ്‌​പോ​സി​ബി​ള്‍ ഫു​ഡ് പാ​ക്കേ​ജി​ങ്​ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ മു​ന്‍നി​ര നി​ര്‍മാ​താ​ക്ക​ളാ​യ ഹോ​ട്ട്പാ​ക് ​േഗ്ലാ​ബ​ല്‍ പ്ര​ഖ്യാ​പി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ല്‍ ദൈ​നം​ദി​ന ബി​സി​ന​സ് പ്ര​ക്രി​യ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ നി​ര്‍വ​ഹി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ ക്ലൗ​ഡി​നാ​ല്‍ ന​യി​ക്ക​പ്പെ​ടു​ന്ന സെ​യി​ല്‍സ്- ഡെ​ലി​വ​റി മാ​നേ​ജ്‌​മെൻറ് സാ​ങ്കേ​തി​ക സ്ഥാ​പ​ന​മാ​യ എ​ക്‌​സ്​​റ്റ​ന്‍ഡ് സെ​യി​ല്‍സു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​താ​യി ഹോ​ട്ട്പാ​ക് ​േഗ്ലാ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ൻ​റ് സു​ഹൈ​ല്‍ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. യു.​എ.​ഇ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള നേ​ട്ട​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി സൗ​ദി​യി​ലെ പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വ് കു​റ​ക്കാ​ൻ പു​തി​യ പ്ലാ​റ്റ്‌​ഫോം സ​ഹാ​യി​ക്കു​മെ​ന്നും വി​പ​ണി വി​വ​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി ആ​ര്‍ജി​ക്കാ​ന്‍ ക​മ്പ​നി​യു​ടെ സൗ​ദി അ​റേ​ബ്യ​ന്‍ വി​ഭാ​ഗ​ത്തെ അ​ത് പ്രാ​പ്ത​മാ​ക്കു​മെ​ന്നും ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ പി.​ബി. അ​ബ്​​ദു​ൽ ജ​ബ്ബാ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Hot Pack comes with Extend Sales technology in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.