ദുബൈ: യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ‘ഹോപ്പ്’ ജൂലൈ 15ന് ചൊവ്വ ലക്ഷ്യമിട്ട് കുതിപ്പ് തുടങ്ങും. ഏറെ നാളായി കാത്തിരിക്കുന്ന പദ്ധതിയുടെ തീയതി ചൊവ്വാഴ്ചയാണ് എമിറേറ്റ്സ് മാർസ് മിഷൻ പ്രഖ്യാപിച്ചത്. ചൊവ്വ പര്യവേക്ഷണ വാഹനമായ ഹോപ്പ് നിലവിൽ ജപ്പാനിലെ താനെഗാഷിമ സ്പേസ് സെൻററിലാണുള്ളത്. ഇവിടെനിന്ന് ജൂലൈ 15ന് പുലർച്ച 12.27നാണ് കുതിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 495 ദശലക്ഷം കിലോമീറ്റർ നീളുന്ന യാത്രക്കൊടുവിൽ അടുത്ത വർഷം ഫെബ്രുവരിയോടെ ഹോപ്പ് ചൊവ്വയിൽ എത്തുമെന്നാണ് കരുതുന്നത്.
സാധാരണ രീതിയിൽ പര്യവേക്ഷണത്തിന് 40 ദിവസം മുമ്പാണ് ഉപഗ്രഹം ജപ്പാനിൽ എത്തിക്കുന്നത്. എന്നാൽ, കോവിഡിെൻറ പശ്ചാത്തലത്തിൽ ഉപഗ്രഹം രണ്ടു മാസം മുേമ്പ എത്തിക്കുകയായിരുന്നു. യു.എ.ഇയിൽനിന്നുള്ള എൻജിനീയർമാരുടെ സംഘവും ഇവിടെയുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് രാജ്യത്തെ ആദ്യ ബഹിരാകാശ യാത്രികനെ അയച്ചതിനു പിന്നാലെയാണ് ചൊവ്വയിലേക്ക് ഉപഗ്രഹം അയച്ച് യു.എ.ഇ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.