ഹോളി ഫാമിലി ഹൈസ്കൂൾ യു.എ.ഇ കൂട്ടായ്മ ‘ആർപ്പോ-2022 മരുഭൂമിയിലൊരു പൊന്നോണം‘ റിട്ട. സംഗീതാധ്യാപിക ഏലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഹോളി ഫാമിലി ഹൈസ്കൂൾ യു.എ.ഇ കൂട്ടായ്മ 'ആർപ്പോ-2022-മരുഭൂമിയിലൊരു പൊന്നോണം' പരിപാടി സംഘടിപ്പിച്ചു. രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽനിന്നു പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളാണ് ചടങ്ങിൽ ഒത്തുചേർന്നത്. സ്കൂളിലെ റിട്ട. സംഗീതാധ്യാപിക ഏലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ദുബൈ, ഷാർജ, അജ്മാൻ യൂനിറ്റ് പ്രസിഡന്റ് പ്രശാന്ത് തോമസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് രക്ഷാധികാരി ജോസ് കുഴിക്കാട്ടിൽ, സെക്രട്ടറി ജോജിഷ് ജോർജ്, ട്രഷറർ ജെയ്സൺ ചാക്കോ, അബൂദബി യൂനിറ്റ് പ്രസിഡന്റ് വിശ്വൻ ചുള്ളിക്കര, സെക്രട്ടറി ജോമിറ്റ് തോമസ്, ട്രഷർ സമദ് വണ്ണാത്തിക്കാനം എന്നിവർ സംസാരിച്ചു. ഫാ. ഫിനിൽ സിറിയക് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.