നിറങ്ങളില്‍ നീരാടി പ്രവാസി ഇന്ത്യയും ഹോളി ആഘോഷിച്ചു

ദുബൈ: വസന്ത കാലത്തെ വരവേൽക്കുന്ന നിറങ്ങളുടെ ഉത്സവമായ ഹോളി ഗള്‍ഫ് നാടുകളിലും ആഘോഷിച്ചു. നിറങ്ങള്‍ വാരിവിതറിയും മുഖത്ത് ചായം തേച്ചും വെള്ളം ചീറ്റിച്ചും യു.എ.ഇ യിലെ വിവിധ എമിരേറ്റുകളില്‍  ഉത്തരേന്ത്യക്കാര്‍ ജാതി മത ഭേദമന്യേ ഹോളിയിൽ മുഴുകി. നിറങ്ങള്‍ വാരി തേയ്ക്കുന്നതിലൂടെ പരസ്പരമുള്ള അകല്‍ച്ച കുറയുമെന്നാണ് വിശ്വാസം. 

ഫാല്‍ഗുന മാസത്തിലെ പൗര്‍ണമിയിലാണ് ഹോളി ആഘോഷിക്കുന്നത്. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങും. വിളവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആഘോഷമായും ഹോളി അറിയപ്പെടുന്നുണ്ട്. ഇപ്പോള്‍ മലയാളികളുള്‍​പ്പെടെയുള്ളവരും ആഘോഷത്തിൽ സജീവമാണ്​.  
 പൊതു അവധി ദിവസം കൂടിയായ വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ പാര്‍ക്കുകളിലും കടലോരങ്ങളിലും  സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി തന്നെ എത്തിയിരുന്നു. വൈകിട്ടോടെ ആളുകള്‍ കൂട്ടത്തോടെയെത്തി ആഘോഷങ്ങള്‍ സജീവമാക്കി. പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചായിരുന്നു ആഘോഷം.
വാദ്യമേളങ്ങള്‍ക്കും സംഗീതത്തിനും ഒപ്പം വലിപ്പചെറുപ്പമില്ലാതെ ആളുകള്‍ നൃത്തം ചെയ്തു. തണുത്ത കാലാവസ്ഥയും ചെറിയ ചാറ്റല്‍ മഴയും ആഘോഷങ്ങള്‍ക്ക് കുളിരേകി. ഷാര്‍ജയില്‍ മഴയില്‍ നിറങ്ങള്‍ വാരിയെറിഞ്ഞാണ് കുടുംബങ്ങള്‍ ആഘോഷം കെങ്കേമമാക്കിയത്. ദുബൈ മംസാര്‍ ബീച്ചില്‍ ഉച്ചക്ക് ശേഷമാണ്​ ഹോളി ആഘോഷക്കാരുടെ തിരക്ക് അനുഭവപ്പെട്ടത്​.

ഭാര്യ മണിക്കൊപ്പം ഹോളി ആ​േഘാഷിക്കുന്ന ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി
 

 

വർണങ്ങളിൽ മുങ്ങി സ്​ഥാനപതിയും ഭാര്യയും
അബൂദബി: ഖലീഫ പാർക്കിൽ നടന്ന ഹോളി ആഘോഷത്തിൽ ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരിയുടെ സാന്നിധ്യം ആവേശമായി. 
സംഗീതത്തിനൊത്ത്​ ചുവട്​ വെച്ചും വർണങ്ങൾ വാരി വിതറിയും അദ്ദേഹവും ഭാര്യ മണി സൂരിയും ഇന്ത്യൻ സമൂഹത്തി​​​െൻറ തോളോട്​ തോൾ ചേർന്നു. പ്രയാസങ്ങളിൽ മാത്രമല്ല സമൂഹത്തി​​​െൻറ സന്തോഷങ്ങളിലും ആഘോഷങ്ങളിലും താനുണ്ടാകും എന്ന സ്​ഥാനപതിയുടെ പ്രഖ്യാപനമായിരുന്നു ഹോളി ആഘോഷവേളയിൽ കണ്ടത്​. ഭാര്യ മണ​ിയെ സ്​ഥാനപതി വർണങ്ങളിൽ കുളിപ്പിച്ചത്​ കൈയടിയോടെയാണ്​ ജനം ആഘോഷിച്ചത്​. ഇരുവരും ജനങ്ങളിലേക്ക്​ ഇറങ്ങിച്ചെന്ന്​ ഇന്ത്യൻ ആഘോഷത്തി​​​െൻറ സന്തോഷം പങ്കിട്ടു. ഹോളിയുടെ സന്ദേശവും ഇന്ത്യക്കാരുടെ സാഹോദര്യത്തി​​​െൻറ പ്രാധാന്യവും വിശദീകരിച്ച്​ സൂരി ജനങ്ങ​ളോട്​ സംവദിക്കുകയും ചെയ്​തു.  ഇന്ത്യൻ എംബസിയിലെ മറ്റു ഉദ്യോഗസ്​ഥരും ആഘോഷത്തിനെത്തിയിരുന്നു.

നൂറുകണക്കിന് ആളുകൾ ഇവിടെ സംഗീതത്തോടൊപ്പം നൃത്തം ചെയ്​ത്​ സായാഹ്നം വര്‍ണാഭമാക്കി. ബര്‍ദുബൈ ക്ഷേത്രത്തില്‍ വ്യാഴാഴ്​ച വൈകീട്ടോടെ ആരംഭിച്ച പ്രത്യേക പൂജാ കര്‍മ്മങ്ങളും ചടങ്ങുകളും  വെള്ളിയാഴ്ചയും തുടര്‍ന്നു. ദുബൈ ക്രീക്ക് പാര്‍ക്കിലും സബീല്‍ പാര്‍ക്കിലും ജുമേര പാര്‍ക്കിലും വിശ്വാസികള്‍ ഒത്ത് കൂടി. വെള്ളം നിറച്ച ബക്കറ്റുകളും ചായം നിറച്ച വാട്ടര്‍ ഗണ്ണുകളുമായി സബീല്‍ പാര്‍ക്ക് വൈകീട്ട് സജീവമായി. 
സ്‌കൂളുകള്‍ അവധിയായതിനാല്‍ കുട്ടികളായിരുന്നു ആഘോഷത്തിന് മുന്നിട്ടുനിന്നത്. മധുരം പകര്‍ന്നും നുകര്‍ന്നും നിറങ്ങളില്‍ മുങ്ങിക്കുളിച്ചും പ്രവാസി ഇന്ത്യക്കാര്‍ക്കൊപ്പം ഫിലിപ്പൈന്‍സ്, ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യക്കാരും ഇവിടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.

അബൂദബി: ആയിരക്കണക്കിന്​ ആളുകളാണ്​ മഴയെ വകവെക്കാതെ വെള്ളിയാഴ്​ച അബൂദബിയിലെ വിവിധ പാർക്കുകളിൽ ഹോളി ആഘോഷിക്കാനെത്തിയത്​. ഖലീഫ പാർക്കിൽ നടന്ന ഹോളി ആഘോഷത്തിൽ 4000ത്തോളം പേർ പ​െങ്കടുത്തു. ആഘോഷത്തി​​​​െൻറ ഭാഗമായി ഒരുക്കി ഡീജെ പരിപാടികളിൽ സംഗീതത്തിനൊത്ത്​ ജനം നൃത്തം ചെയ്​തു. ഇന്ത്യൻ ബിസിനസ്​ ആൻഡ്​ പ്രഫഷനൽ ഗ്രൂപ്പി​​​​െൻറ സഹകരണത്തോടെ എൻ.എം.സി ഹോസ്​പിറ്റലാണ്​ ഖലീഫ പാർക്കിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്​. അബൂദബി കോർണിഷ്​ പാർക്കിൽ നടന്ന ഹോളി ആഘോഷത്തിൽ 800ലധികം ഇന്ത്യൻ കുടുംബങ്ങൾ പ​െങ്കുത്തു. ഇന്ത്യൻ ലേഡീസ്​ അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷത്തിലും ഡീജെ പ്രോഗ്രാം ഉണ്ടായിരുന്നു. 

Tags:    
News Summary - holi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.