Posted On
date_range Updated On
date_range ചെമ്മീൻ തരി ബിരിയാണി
മലബാറിൽ റമദാന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് തരി ബിരിയാണി.ഇത് നമുക്ക് ചെമ്മീൻ കൂടാതെ ബീഫ് വെച്ചും ചിക്കൻ വെച്ചും തയ്യാറാക്കാം.വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- തരി (റവ )- കാൽ കിലോ
- ഉള്ളി- 3 എണ്ണം
- പച്ചമുളക്- 7,8എണ്ണം
- ഇഞ്ചി- 2 tsp
- വെളിച്ചെണ്ണ -3 tsp
- നെയ്യ് -3 tsp
- മല്ലിയില പൊതീന -ആവശ്യത്തിന്
- കറിവേപ്പില ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
- ചെമ്മീൻ- 1/2 കിലോ
- ചെറുനാരങ്ങ- 2 എണ്ണം
- ഗരം മസാല- 1/2 tsp
- കുരുമുളക്പൊടി- 1 tsp
- മഞ്ഞൾപൊടി- 1/2 tsp
- മല്ലിപ്പൊടി- 1/2 tsp
തയ്യാറാക്കുന്ന വിധം
ചെമ്മീൻ വെകിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. അതെ പാനിൽ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് ചുടാവുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മസാലപൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത റവ, ചെമ്മീൻ എന്നിവചേർത്ത് മിക്സ് ചെയ്യുക. അവസാനം നാരങ്ങ നീരും മല്ലിയില പൊതീനയും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം അടച്ചുവെച്ചു ചെറു തീയിൽ 5 മിനിറ്റ് വേവിക്കുക. തരി ബിരിയാണി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.