‘ഹെറിറ്റേജ് പൊലീസ്’ സംവിധാനത്തിൽ സഹകരിക്കുന്നതിന് ദുബൈ പൊലീസും ദുബൈ
കൾചറും ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: എമിറേറ്റിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘം. ‘ഹെറിറ്റേജ് പൊലീസ്’ എന്നു പേരിട്ട പുതിയ സംവിധാനത്തിൽ സഹകരിക്കുന്നതിന് ദുബൈ പൊലീസും സാംസ്കാരിക വകുപ്പായ ദുബൈ കൾചറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ദുബൈയുടെ ചരിത്രം പരിചയപ്പെടുത്തുന്നതിനും സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സന്ദർശകർക്ക് നല്ല അനുഭവങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുകയാണ് സഹകരണം ലക്ഷ്യമിടുന്നത്. പരസ്പര ആശയവിനിമയം വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ഇരു വകുപ്പുകളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
അൽ ഷിന്ദഗ പൈതൃക പ്രദേശം, ഹത്ത ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ദുബൈയിലെ പ്രധാന സ്ഥലങ്ങളിലാണ് ഹെറിറ്റേജ് പൊലീസിനെ വിന്യസിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.