കിഴക്കൻ മേഖലകളിൽ തിങ്കൾ മുതൽ വ്യാഴം വരെ മഴക്ക് സാധ്യത

ദുബൈ: യു.എ.ഇയിലെ കിഴക്കൻ മേഖലകളിൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചക്കു ശേഷം മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഈ ആഴ്ചയുടെ പകുതി വരെ വായുസഞ്ചാരമുള്ള മേഘരൂപീകരണത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ കാറ്റ് കാരണം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു. ചൊവ്വാഴ്ച വടക്കൻ തീരദേശങ്ങളിൽ താപനില വീണ്ടും കുറഞ്ഞേക്കാം. തെക്കൻ മേഖലകളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയോടെ അന്തരീക്ഷത്തിൽ ഈർപ്പം ഉയരുമെന്നതിനാൽ തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറൻ ദിശകളിൽനിന്ന് മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭം കുറവായിരിക്കും.

ഉൾനാടൻ പ്രദേശങ്ങളിൽ 42 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 41 ഡിഗ്രി വരെയും മലയോര മേഖലകളിൽ 33 മുതൽ 37 ഡിഗ്രി വരെയും താപനിലയാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Chance of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.