കൽബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ സമ്മർ ഫെസ്റ്റ് ക്യാമ്പിന്‍റെ ഭാഗമായി ‘വേനൽ വിസ്‌മയം’ ആരംഭിച്ചപ്പോൾ
കൽബ:കൽബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ സമ്മർ ഫെസ്റ്റ് ക്യാമ്പിന്‍റെ ഭാഗമായി ‘വേനൽ വിസ്‌മയം’ ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ വിനോദ കലാകായിക ചോദനകൾ പരിപോഷിക്കുന്നതിനായി നടത്തിവരുന്ന പരിപാടി ഇപ്രാവശ്യവും വിപുലമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ക്ലബ് പ്രസിഡന്‍റ് എൻ.എം. അബ്ദുൽ സമദ് ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു. വി.ഡി. മുരളീധരൻ, ചീഫ്കോാഓഡിനേറ്റർ സുബൈർ എടത്തനാട്ടുകര, കോഓഡിനേറ്റർ സമ്പത്ത് കുമാർ, സ്പോർട്‌സ് സെക്രട്ടറി ജിതേഷ്, ആർട്സ് സെക്രട്ടറി പ്രദീപ്, തോമസ്, അൻവർ, വനിതാവേദി ഭാരവാഹികളായ ജയലക്ഷ്മി, ബിനി മുരളി, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. തുടന്നുള്ള ദിവസങ്ങളിൽ വർക്ക് ഷോപ്പുകളും മത്സരങ്ങളും നടക്കും. ആഗസ്ത് 15 ന് വൈകുന്നേരം സ്വതന്ത്യദിനാഘോഷവും സമ്മർ ഫെസ്റ് സമാപനവും നടക്കുമെന്നും ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.