Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ സഹായമഭ്യര്‍ഥിച്ച് 1145 കോളുകള്‍; 1,815,00 ഗാലന് വെള്ളം നീക്കി
റാസല്‍ഖൈമ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ റാക് പൊലീസ് ഓപ്പറേഷന് റൂമില്‍ സഹായം തേട ിയെത്തിയത് 1145 ടെലിഫോണ്‍ കോളുകള്‍.
വിവിധ സ്ഥലങ്ങളിലെ റോഡുകളിലും താമസ സ്ഥലങ്ങ ളില്‍ നിന്നുമായി നീക്കിയത് 1,815,000 ഗാലന് ജലം. പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ അതീവ ജാഗ ്രത പാലിച്ചതിനാല്‍ അപകടങ്ങളും ദുരന്തങ്ങളും ഒഴിവായതായും അധികൃതര്‍ അഭിപ്രായപ്പെട്ടു. ഓപ്പറേഷന് റൂമില്‍ ലഭിച്ച അഭ്യര്‍ഥനകള്‍ക്ക് ദ്രുതഗതിയില്‍ പരിഹാരമേകിയതായി റാക് പൊലീസ് ആക്ടിങ് ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് പറഞ്ഞു. ദേശീയ പാതകളിലും ഉള്‍റോഡുകളിലും ഏറെ ബുദ്ധിമുട്ടിയാണ് ജനങ്ങള്‍ വാഹനം ഓടിച്ചത്.
മഴയുടെ ശക്തി കൂടിയപ്പോള്‍ മിക്കവരും വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു. ഇത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചു.
വാദികളിലും മലനിരകളിലും ശക്തമായ നീരൊഴുക്കനുഭവപ്പെട്ടു. വാദി അല്ബയ്ഹയിലെ ശക്തമായ മഴ മണ്ണിടിച്ചിലിനിടയാക്കി. ഇടിമുഴക്കത്തോടൊപ്പം രാത്രി ഇടവിട്ട് മഴ വര്‍ഷിച്ചു. ഇലക്ട്രിക് സിഗ്നലുകള്‍ തകരാറിലായയിടങ്ങളില് പൊലീസ് ട്രാഫിക് നിയന്ത്രിച്ചു.
മണ്ണിടിഞ്ഞ് വഴി മുടങ്ങിയ സ്ഥലങ്ങളിലും രക്ഷാ സേനയെത്തി ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കിയതായും അബ്ദുല്ല ഖമീസ് തുടര്‍ന്നു. റൗണ്ടെബൗട്ടുകള്‍, വിവിധ പാതകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മഴയത്തെുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതായി റാക് പബ്ലിക് വർക്സ് വകുപ്പ് ഉപദേഷ്ടാവ് അഹമ്മദ് ഹമദ് അല്‍ ഷഹി പറഞ്ഞു. വിവിധ റൗണ്ടെബൗട്ടുകളില്‍ നിന്ന് ടാങ്കറുകളില്‍ ശേഖരിച്ച െവള്ളം 363 ട്രിപ്പുകളിലായാണ് ഒഴിവാക്കിയത്.
ഖുസാം, അല്‍ ദൈത്ത്, ശാം, ജൂലാന്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. 12 കുടുംബങ്ങളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഹോട്ടലുകളിലേക്ക് മാറ്റി. 126 കോളുകള്‍ അടിയന്തര സഹായഭ്യര്‍ഥിച്ച് പൊതുമരാമത്ത് വകുപ്പിലെത്തിയതായും അഹമ്മദ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.