അബൂദബി: രാജ്യത്ത് തിങ്കളാഴ്ച ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചക്കുശേഷം കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
രാജ്യത്തുടനീളം ചൂട് ഉയർന്ന നിലയിൽ തുടരും. ചില ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബൂദബിയിൽ ഉയർന്ന താപനില 44 ഡിഗ്രിയും രാത്രിയിലെ കുറഞ്ഞ താപനില 30 ഡിഗ്രിയും രേഖപ്പെടുത്തും. ദുബൈയിൽ ഉയർന്ന താപനില 43 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയുമായിരിക്കും.
രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. ഇത് മൂടൽമഞ്ഞിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. അബൂദബിയിലും ദുബൈയിലും ഈർപ്പത്തിന്‍റെ തോത് 25 മുതൽ 80 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. തെക്ക്-കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.