ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ജു​ബൈ​ൽ: ഭാ​ര​ത​ത്തി​െൻറ 80-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ശ്രീ​നി​വാ​സ് എ​ൽ. നി​ധി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. മാ​തൃ​രാ​ജ്യ​ത്തി​െൻറ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ആ​ത്മാ​ർ​പ്പ​ണം ചെ​യ്ത വീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ ത്യാ​ഗ​സ്മ​ര​ണ​ക​ൾ പു​തു​ക്കി​ക്കൊ​ണ്ട്, അ​വ​ർ നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തി​െൻറ പു​രോ​ഗ​തി​ക്കും അ​ഭി​മാ​ന​ത്തി​നും കാ​ര​ണ​ക്കാ​രാ​കേ​ണ്ട​ത് ഓ​രോ വി​ദ്യാ​ർ​ത്ഥി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ മ​ധു സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​െൻറ ന​ന്മ​യ്ക്കും പു​രോ​ഗ​തി​ക്കും വേ​ണ്ടി വ​രും​ത​ല​മു​റ ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും, രാ​ജ്യ​ത്തി​െൻറ വ​ള​ർ​ച്ച​യി​ൽ ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടേ​താ​യ പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്നും സ്കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ ഖാ​ലി​ഖ്, ഡോ. ​മു​ഹ​മ്മ​ദ്‌ അ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ്‌ ഫ​ക്രു​ദീ​ൻ അ​ലി എ​ന്നി​വ​ർ ആ​ശം​സി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി.

Tags:    
News Summary - Independence Day celebrated at Jubail International Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.