ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ
സൗദി അറേബ്യ: ഹഫർ അൽ ബാത്തിൻ: ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചടങ്ങിൽ പ്രസിഡൻറ് വിബിൻ മറ്റത്ത് അധ്യക്ഷത വഹിക്കുകയും ദേശീയപതാക ഉയർത്തുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളും രാജ്യത്തിനായി അവർ നടത്തിയ പോരാട്ടങ്ങളും ചടങ്ങിൽ അനുസ്മരിച്ചു. കിഴക്കൻ പ്രവിശ്യ ഭാരവാഹികളായ സെക്രട്ടറി സലീം കീരിക്കാട്, നിർവാഹക സമിതി അംഗം ഇക്ബാൽ ആലപ്പുഴ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
അനൂപ് പ്രഭാകരൻ, ഷബ്നാസ് കണ്ണൂർ, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, ഉസ്മാൻ പള്ളങ്ങൽ, ജംഷാദ് അലി, അബ്ദുൽ ഗഫൂർ, ആൻസിഫ് മദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്ക് സ്വാഗതവും ജോമോൻ ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് മധുരവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.