സംശയാസ്പദ സംഭവം റിപ്പോർട്ട് ചെയ്തയാൾക്ക് ഷാർജ പൊലീസിന്‍റെ ആദരം

ഷാർജ: സംശയാസ്പദമായ രീതിയിൽ ഒരാളുടെ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിനെ വിവരമറിയിക്കുകയും കുറ്റകൃത്യം തടയാൻ സഹായിക്കുകയും ചെയ്ത അറബ് സ്വദേശിയായ പ്രവാസിയെ ഷാർജ പൊലീസ് ആദരിച്ചു. വ്യക്തിപരമായി ഇടപെടാതെ ഉടൻ പൊലീസിൽ വിവരമറിയിച്ച ഇദ്ദേഹത്തിന്‍റെ പൗരബോധവും സുരക്ഷാ ജാഗ്രതയുമാണ് നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ സഹായകമായത്.

എന്നാൽ, ഏതുതരം സംഭവത്തെക്കുറിച്ചാണ് വിവരം നൽകിയതെന്നോ തുടർന്ന് സ്വീകരിച്ച നടപടികളെന്തെന്നോ ഉള്ള വിശദാംശങ്ങൾ ഷാർജ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചുറ്റുപാടുകളിൽ ജാഗ്രത പുലർത്തുന്ന പൊതുജനങ്ങൾ പൊലീസിന്റെ സുരക്ഷാ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ്​. അനാവശ്യമായി ഇടപെടാതെ വിവരങ്ങൾ വേഗത്തിൽ കൈമാറുന്നത് ഏത് സാഹചര്യവും കൃത്യമായി കൈകാര്യം ചെയ്യാൻ പോലീസിനെ സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത കാര്യങ്ങൾക്കും വിവരങ്ങൾക്കും 901 എന്ന നമ്പറിലും ബന്ധപ്പെടാൻ പൊതുജനങ്ങളോട് ഷാർജ പൊലീസ് അഭ്യർഥിച്ചു.

Tags:    
News Summary - Sharjah Police honors man who reported suspicious incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.