ദുബൈ: കനത്ത മഴ പെയ്ത 36 മണിക്കൂറിനിടെ ദുബൈ പൊലീസിന് ലഭിച്ചത് 13,108 എമർജന്‍സി കാളുകൾ. 999 എന്ന നമ്പറിലേക്കാണ് ഇത്രയധികം കാളുകൾ എത്തിയത്. മിനിറ്റിൽ ശരാശരി ആറ് കാളുകൾ വീതം എത്തി. കാലാവസ്ഥ പ്രശ്നവും അപകടവുമായിരുന്നു അധികവുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, എത്ര അപകടം നടന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ 1959 കാളുകളും എത്തി. 901 എന്ന നമ്പറിലേക്കാണ് ഈ കാളുകൾ വന്നത്. ഇത് അടിയന്തര ആവശ്യങ്ങൾക്കുള്ള കാളുകളായിരുന്നില്ല. അപകടത്തിന് സാധ്യതയുണ്ടെന്നും വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കണമെന്നും പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.