ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് 'ജോയ്ഫുൾ ഈദ്': വിജയികളെ പ്രഖ്യാപിച്ചു

ദുബൈ: പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകരാൻ 'ഗൾഫ് മാധ്യമം' ജോയ് ആലുക്കാസുമായി ചേർന്ന് സംഘടിപ്പിച്ച 'ജോയ്ഫുൾ ഈദ്' മത്സരത്തിലെ വിജികളെ പ്രഖ്യാപിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 23 പേരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. ഗൾഫ് മാധ്യമത്തിന്‍റെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവക്കാണ് സ്വർണ സമ്മാനം.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത നൂറുകണക്കിന് മത്സരാർഥികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് നാല് ഗ്രാം വീതം സ്വർണ നാണയം സമ്മാനമായി നൽകും. പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങി നിരവധി ചിത്രങ്ങളാണ് വായനക്കാർ പങ്കുവെച്ചത്.

ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷ നിമിഷങ്ങളായിരുന്നു ചിത്രങ്ങളിൽ നിറഞ്ഞത്. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയവർക്കും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. മലയാളികൾക്ക് പുറമെ വിവിധ ദേശക്കാരും മത്സരത്തിൽ പങ്കെടുത്തു.

ഇവർ വിജയികൾ

സൗദി അറേബ്യ

മൻസൂർ കെ.
മോനിഷ ​ജയ്​
അലി മുഹമ്മദ്​
ആസിഫ ഷുക്കൂർ കുവൈത്ത്​
അബ്​ദുൽ റഹൂഫ്​
ഹനാൻ ഷാൻ
ഹുസ്നാ എസ്​.പി

യു.എ.ഇ

ബിജു അറക്കൽ ശിവശങ്കരൻ
ദീവന ജ്യോതി
അബ്​ദുൽ ഖാദർ മുഹമ്മദ്​
സുചന ആനന്ദ്​ നായിക്​
നവൽ ഷിയാസ്​
മുഹമ്മദ്​ അബ്​ദുൽ ഫൈസൽ
നിഷാദ്​ ഇസ്മായിൽആലിയ ഇഷാൽ

ഒമാൻ

ലുബ്​ന ഭെലിം
നഈമ അഷ്​റഫ്​
അൻസാരി വി.എ.

ഖത്തർ:

ഷബ്​ന അരിംബ്ര​ത്തൊടി
ജയ്​സൺ ജെയിംസ്​
മുഹ്​സിന എം

ബഹ്​റൈൻ:

ഉമ്മു അമ്മാർ
മജ ജോസ്​ദസ്​

Tags:    
News Summary - Gulf Madhyamam - Joy Alukas 'Joyful Eid': Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.