ദുബൈ: ദുബൈ ഗ്രാൻഡ് ടോളറൻസ് സമ്മേളന പ്രഖ്യാപവും ബ്രോഷർ പ്രകാശനവും നടത്തി. ദുബൈയിൽ നടന്ന ചടങ്ങിൽ സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് അബ്ദുറഹ്മാന് സഖാഫിയും മർകസ് ഡയറക്ടർ ഷിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ തങ്ങളും ചേർന്നാണ് ബ്രോഷർ പ്രകാശനം ചെയ്തത്.
ദുബൈ മത കാര്യ വകുപ്പിന്റെ സഹകരണത്തോടെ, ദുബൈ മർകസിന്റെ കീഴിൽ ഒക്ടോബർ നാലിന് ഹോർല ഹാൻസ് ഓപ്പൻ ഗ്രൗണ്ടിലാണ് സമ്മേളനം.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ യു.എ.ഇയിലെ മത, സാംസ്കാരിക, വാണിജ്യരംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.