സ്വർണവില  കുറഞ്ഞു; വിപണിയിൽ വിൽപന തിളക്കം

ദുബൈ: യു.എ.ഇയിലെ സ്വർണക്കടകളിൽ ഇന്നലെ ഉത്സവത്തിരക്കായിരുന്നു. ഇൗ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ^ഗ്രാമിന്​ 143 ദിർഹമിനായിരുന്നു ഇന്നലത്തെ വിൽപന. കഴിഞ്ഞ മാസത്തെ വിലയേക്കാൾ 4.73 ദിർഹം കുറവ്​. ഡോളർ കൂടുതൽ കരുത്താർജിച്ചതോടെ അന്താരാഷ്​ട്ര വിപണിയിൽ ഏതാനും ദിവസമായി സ്വർണ വില വ്യതിയാനം രേഖപ്പെടുത്തി വരികയായിരുന്നു. സ്​കൂളടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധിക്ക്​ നാട്ടിലേക്ക്​ പോകാൻ ഒരുങ്ങുന്നവരാണ്​ ഏറെയും സ്വർണം വാങ്ങാനെത്തിയത്​. വിവിധ ജ്വല്ലറി ഗ്രൂപ്പുകൾ പ്രഖ്യാപിച്ച വേനൽകാല സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും കൂടി ലഭിച്ചതോടെ മികച്ച വിലയിൽ സ്വർണ ഷോപ്പിങിന്​ അവസരമൊരുങ്ങി. മൂല്യ വർധിത നികുതി നിലവിൽ വന്നതിൽ പിന്നെ സ്വർണ വിപണിയിൽ വന്ന മങ്ങലുകളെ മറികടക്കുന്നതാണ്​ വിലയിടിവിനെ തുടർന്ന്​ വിപണിയിൽ പ്രകടമായ ആവേശം. ഉപഭോക്​താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആഹ്ലാദം. സ്വന്തം ആവശ്യത്തിനു പുറമെ നാട്ടിലുള്ള ബന്ധുക്കൾക്കായി ദ​ുബായിപ്പൊന്ന്​ വാങ്ങുന്നവരും നിരവധി. 

ഉപഭോക്​താക്കൾക്ക്​ വിശിഷ്യാ വേനലവധിക്ക്​  നാട്ടിലേക്ക്​ പുറപ്പെടുന്നവർക്ക്​ അക്ഷരാർഥത്തിൽ സുവർണാവസരമാണ്​ ലഭ്യമായിരിക്കുന്നതെന്ന്​ ജ്വല്ലറി മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്​താക്കൾ കൂടുതലായി ഷോറൂമുകളിലേക്ക്​ എത്തുന്ന കാഴ്​ചയാണ്​ ഇൗ ദിവസങ്ങളിൽ പ്രകടമാവുന്നതെന്നും വിലക്കിഴിവ​ി​​​െൻറയും സമ്മാന പദ്ധതികളുടെയും ആനുകൂല്യങ്ങൾ പൂർണമായി നേടിയെടുക്കുന്നുണ്ടെന്നും മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​ ഇൻറർനാഷനൽ ഒാപ്പറേഷൻസ്​ എം.ഡി. ഷംലാൽ അഹ്​മദ്​ വ്യക്​തമാക്കി. കഴിഞ്ഞ ഡിസംബറിലേതിനു സമാനമായ വിലയിടിവാണ്​ ഇപ്പോൾ വിപണിയിലുള്ളത്​.  ഉപഭോക്​താക്കളിൽ നിന്ന്​ ആവേശകരമായ പ്രതികരണമാണ്​ ലഭിക്കുന്നതെന്ന്​ ജോയ്​ ആലുക്കാസ്​ ഗ്രൂപ്പ്​ ചെയർമാൻ ജോയ്​ ആലുക്കാസ്​ പറഞ്ഞു. വിൽപനയിൽ ഇൗ വർഷത്തെ മുൻമാസങ്ങളേക്കാൾ 30 ശതമാനം വരെ വർധനയുമുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി.  

സ്വർണം വാങ്ങാൻ ഏറ്റവും മികച്ച സമയമാണിതെന്ന്​ കല്യാൺ ജുവല്ലേഴ്​സ്​ ചെയർമാനും എം.ഡിയുമായ ടി.എസ്​. കല്യാണ രാമൻ പറഞ്ഞു. ഒരു വിലക്ക്​ കഴിഞ്ഞ മാസം ലഭിച്ചിരുന്നതിനേക്കാൾ ഏറെ അധികം സ്വർണം ഇപ്പോൾ വാങ്ങാനാവും. ഉപഭോക്​താക്കൾ അവസരം പ്രയോജനപ്പെടുത്തുന്നതിനാൽ വ്യാപാരത്തിലും മികച്ച വർധനയുണ്ടാകുമെന്ന്​ കല്യാണരാമൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - gold price-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.