ഗ്ലോബൽ വില്ലേജിൽ  സമ്മാന മഴ തുടരുന്നു

ദുബൈ: അടുത്ത മാസം എട്ടിന് അവസാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്ക് വമ്പൻ സമ്മാനം നേടാൻ ഇനിയും അവസരം. എല്ലാ ആഴ്ചയും ഒരു ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുന്നത്. 15രൂപയുടെ പ്രവേശന ടിക്കറ്റിലുടെ ഇൗ സമ്മാനത്തിനുള്ള നറുക്കെടുപ്പിൽ പങ്കാളിയാകാം. 
എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പിൽ മൂന്നു വിധത്തിൽ പെങ്കടുക്കാം. ഗ്ലോബൽ വില്ലേജ് ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രവേശന ടിക്കറ്റി​െൻറ പിന്നിലുള്ള ബാർകോഡ് സ്കാർ ചെയ്യുക. അല്ലെങ്കിൽ ഗ്ലോബൽ വില്ലേജ് വെബ്സൈറ്റിലൂടെ ബാർകോഡ് കയറ്റുക. 
ഗ്ലോബൽ വില്ലേജ് നഗരിയിൽ സ്ഥാപിച്ചിട്ടുള്ള െഎപാഡുകളിൽ ബാർകോഡ് സ്കാൻ ചെയ്യുകയാണ് മൂന്നാമത്തെ വഴി. മൊത്തം എട്ടുപേർക്കാണ് സമ്മാനം നൽകുന്നത്. ആറു വിജയികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.  എല്ലാ ശനിയാഴ്ചയും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക. വിജയികൾ ടിക്കറ്റ് ഹാജരാക്കേണ്ടിവരും. 
 

Tags:    
News Summary - global village of dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.