ദുബൈ: ഹത്ത അതിർത്തി വഴി പ്രതിദിനം യു.എ.ഇയിലെത്തുന്നത് 5000 പേർ. ഇവരിൽ ഒാരോരുത്തർക്കും നടപടികൾ പൂർത്തിയാക്കി രാജ്യത്തേക്ക് പ്രവേശിക്കാൻ വേണ്ടത് വെറും 20 സെക്കൻറ്. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ഏർപ്പെടുത്തിയ അത്യാധുനിക സാേങ്കതിക സംവിധാനങ്ങളാണ് എമിഗ്രേഷൻ നടപടികൾ എളുപ്പത്തിലാക്കുന്നത്. പഞ്ചനക്ഷത്ര പദവിയുള്ള കൗണ്ടറുകളാണ് ഹത്ത അതിർത്തിയിൽ അതിഥികളെ കാത്ത് സജ്ജരാക്കിയിരിക്കുന്നതെന്ന് ജനറൽ ഡയറക്ട്രേറ്റ് ഒാഫ് റെസിഡൻസി ആൻറ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) െഡപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
രാജ്യം വിട്ടുപോകുന്നവർക്ക് വേണ്ടി നാല് വഴികളും യു.എ.ഇയിലേക്ക് വരുന്നവർക്ക് അഞ്ച് വഴികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒാരോ വഴിയിലും ഒരേ സമയം രണ്ട് വാഹനങ്ങൾ പരിശോധിക്കാം. ഇത് ഗതഗത തടസം ഒഴിവാക്കാന സഹായിക്കും. ട്രക്കുകൾക്കും കാറുകൾക്കും പ്രത്യേക പാതയാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.