സബ്​സിഡിയില്ലാത്ത പാചകവാതക വില കുറച്ചു

അബൂദബി: യു.എ.ഇയിലെ എല്ലാ സർവീസ്​ സ്​റ്റഷനുകളിലും മേയ്​ മാസത്തിൽ സബ്​സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതായി അഡ്​നോക്​ ഡിസ്​ട്രിബ്യൂഷൻ അറിയിച്ചു. 25 പൗണ്ടി​​​െൻറ സിലിണ്ടർ വില 52 ദിർഹത്തിൽനിന്ന്​ 45 ദിർഹമായും 50 പൗണ്ടി​​​െൻറ സിലിണ്ടർ വില 104 ദിർഹത്തിൽനിന്ന്​ 90 ദിർഹമായും 100 പൗണ്ടി​​​െൻറ സിലിണ്ടർ വില 208 ദിർഹത്തിൽനിന്ന്​ 180 ദിർഹവുമായാണ്​ കുറച്ചത്​.

പത്താം തീയതിയാണ്​ അഡ്​നോക്​ ഡിസ്​ട്രിബ്യൂഷൻ അതത്​ മാസത്തെ വില പ്രഖ്യാപിക്കുന്നത്​. റാഹൽ ഇ ഗ്യാസ്​ കാർഡുള്ളവർക്ക്​ അബൂദബിയിലും വടക്കൻ എമിറേറ്റുകളിലും 25 പൗണ്ട്​ ഗ്യാസ്​ സിലിണ്ടർ 20 ദിർഹത്തിനും 50 പൗണ്ട്​ ഗ്യാസ്​ സിലിണ്ടർ 30 ദിർഹത്തിനുമാണ്​ അഡ്​നോക്​ വിതരണം ചെയ്യുന്നത്​.

Tags:    
News Summary - gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.