ഷാർജ മിയാമാളിലെ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിൽ ട്രോപി കൂൾ ഉദ്ഘാടനം ഡയറക്ടർ റമീസ് ബഷീർ നിർവഹിക്കുന്നു. മുഹമ്മദ് ഹാഷിം (ഓപറേഷൻ മാനേജർ, എഫ്​ ആൻഡ്​ വി), എം. മുഹമ്മദ് നിസാർ (പ്രോജക്ട്സ്), എൻ.പി. ശംസുദ്ദീൻ (എച്ച്.ആർ മാനേജർ), മുഹമ്മദ് ഫസൽ (ബയിങ്​ ഹെഡ്, എഫ്​.എം.ജി.ജി), പി.പി. ഹമീദ് (എച്ച്.ആർ ഹെഡ്), വി. ഷാൻഫീൽ (ബിസിനസ് ഹെഡ്), പി.എം. ഫിറോസ് (ബയിങ്​ ഹെഡ്, ലൈഫ് സ്റ്റൈൽ), എം.ടി.കെ. ഷറഫുദ്ദീൻ (ഫിനാൻസ് കൺട്രോളർ), ഷമീർ ഖാൻ (മിയാ മാൾ ജനറൽ മാനേജർ) എന്നിവർ സമീപം

പഴങ്ങളുടെ ‘ലോകകപ്പ്​’; നെസ്​റ്റോയിൽ ‘ട്രോപി കൂൾ’ ആഘോഷത്തിന്​ ‘കിക്കോഫ്​’

ദു​ബൈ: ലോകമെമ്പാടുമുള്ള രുചിയൂറും പഴങ്ങളുടെ മധുരക്കാഴ്ചകളും മനംമയക്കുന്ന ഓഫറുകളുമായി, തെരഞ്ഞെടുത്ത നെസ്​റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ഇനി ട്രോപിക്കൽ പഴങ്ങളുടെ ‘ട്രോപി കൂൾ’ ആഘോഷം. വൈവിധ്യമാർന്ന പഴ രുചികളാൽ കോർത്തിണക്കിയ ട്രോപി കൂൾ ഓഫറുകൾ ജൂൺ 11 മുതൽ 21 വരെയാണ്​. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 30ൽ അധികം രാജ്യങ്ങളിൽനിന്നായി വിവിധ പഴവർഗങ്ങൾ ട്രോപി കൂളിലുണ്ട്​. ഗുണനിലവാരമുള്ള പഴങ്ങൾ, ആകർഷകമായ വിലയിലാണ്​ ഉപഭോക്​താക്കൾക്ക്​ ലഭ്യമാക്കുകയാണ്​ ട്രേപി കൂളിന്‍റെ ലക്ഷ്യം​. മാങ്ങയുടെ മാത്രം 20ലധികം ഇനങ്ങളാണുള്ളത്​. വിവിധ രാജ്യങ്ങളിൽനിന്നുള്ള പൈനാപ്പിളുകളും ഏഴ്​ വ്യത്യസ്ത ഇനം ചക്കകളുണ്ട്​.

പഴം മാത്രമല്ല, പഴം കൊണ്ടുള്ള വിഭവങ്ങളുടെയും ആഘോഷമാണ്​ ട്രോപി കൂളിൽ നെസ്​റ്റോ ഒരുക്കിയിട്ടുള്ളത്​. മാംഗോ ചിക്കനും ചക്ക ബിരിയാണിയും അടക്കം വേറിട്ടതും സ്വാദൂറുന്നതുമായ വിഭവങ്ങളുടെ കലവറയാണ് ഉപഭോക്​താക്കളെ കാത്തിരിക്കുന്നത്​. ട്രോപ്പിക്കൽ ഫ്രൂട്​സ്​ ജ്യൂസുകളുടെ വൈവിധ്യം ഇതിനുപുമേ.

ട്രോപി കൂളിന്‍റെ ഭാഗമായി ഒരുപിടി മത്സരങ്ങളും ഉപഭോക്​താക്കൾക്കായി ഒരുക്കിയിട്ടുണ്ട്​. ഡെസേർട്ട്​ ക്യൂൻ കോംപറ്റീഷൻ എന്ന പേരിലുള്ള മത്സരങ്ങൾ ഷാർജ, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലായാണ്​ നടത്തുന്നത്​. നിരവധി സമ്മാനങ്ങളാണ്​ ഉപഭോക്​താക്കളെ കാത്തിരിക്കുന്നത്​.

ഷാർജ മിയാമാളിലെ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിൽ ട്രോപി കൂൾ ഉദ്ഘാടനം ഡയറക്ടർ റമീസ് ബഷീർ നിർവഹിച്ചു. മുഹമ്മദ് ഹാഷിം (ഓപറേഷൻ മാനേജർ, എഫ്​ ആൻഡ്​ വി), എം. മുഹമ്മദ് നിസാർ (പ്രോജക്ട്സ്), എൻ.പി. ശംസുദ്ദീൻ (എച്ച്.ആർ മാനേജർ), മുഹമ്മദ് ഫസൽ (ബയിങ്​ ഹെഡ്, എഫ്​.എം.ജി.ജി), പി.പി. ഹമീദ് (എച്ച്.ആർ ഹെഡ്), വി. ഷാൻഫീൽ (ബിസിനസ് ഹെഡ്), പി.എം. ഫിറോസ് (ബയിങ്​ ഹെഡ്, ലൈഫ് സ്റ്റൈൽ), എം.ടി.കെ. ഷറഫുദ്ദീൻ (ഫിനാൻസ് കൺട്രോളർ), ഷമീർ ഖാൻ (മിയാ മാൾ ജനറൽ മാനേജർ) എന്നിവർ സന്നിഹിതരായിരുന്നു. 

Tags:    
News Summary - Fruit 'World Cup'; 'Kickoff' for 'Tropi Cool' celebration at Nesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.