Posted On
date_range Updated On
date_range ഇസ്‌ലാമിക് പുതുവർഷം: അജ്മാനിൽ 15ന് പൊതുഅവധി
അജ്മാൻ: ഇസ്‌ലാമിക് പുതുവത്സരത്തോടനുബന്ധിച്ച് (ഹിജ്‌റ 1448) ജൂൺ 15 തിങ്കളാഴ്ച അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്‍റ് അറിയിച്ചതനുസരിച്ച്, എല്ലാ സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും അന്ന് അവധിയായിരിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക്, തിങ്കളാഴ്ചത്തെ അവധി കൂടി ചേരുന്നതോടെ തുടർച്ചയായി മൂന്ന് ദിവസത്തെ വിശ്രമം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.