ശൈഖ് മക്തൂം ബിൻ മുഹമ്മദ്
‘മാർക്കറ്റ്’, ‘പണം’ എന്നിവയിൽനിന്നാണ് ദുബൈയുടെ ഉദ്ഭവം എന്ന സൂചനകളുണ്ട്. അത് അന്വർഥമാക്കുന്ന രീതിയിൽ ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധയുമാവാഹിക്കുന്ന വൻ വ്യാപാര, നിക്ഷേപ കേന്ദ്രമായി കാലാന്തരത്തിൽ ദുബൈ മാറുകയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ആ അതിശയക്കുതിപ്പിന് ഇന്ധനം പകർന്നത് ഈ അറബിനാടിന്‍റെ അടിത്തറയിലൂന്നിയ മികവാണ്. ലോകത്തിന്‍റെ മുഴുവൻ ആദരവുമേറ്റു വാങ്ങിയ വിസ്മയനഗരമായി ദുബൈ പടർന്നുപന്തലിച്ചപ്പോൾ ഭൂമിയുടെ മുഴുവൻ കോണുകളിൽനിന്നും സ്ഥൈര്യത്തിന്റെയും വിശ്വാസത്തിന്‍റെയും ഇഴചേർത്ത് തുന്നിയ നിക്ഷേപങ്ങളുടെ പിൻബലം ഏറെയായിരുന്നു.
വെല്ലുവിളികളിൽനിന്ന് കരുത്താർജിച്ച് കുതിക്കുന്ന ദുബൈ എക്കാലവും ഒരു വിസ്മയമാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലും വിനോദസഞ്ചാരത്തിലും ലോകത്തെ മുൻനിര രാജ്യങ്ങളെപ്പോലും പിന്നിലാക്കി തങ്ങളുടെ ആഗോള മേധാവിത്വം അത് നിലനിർത്തുന്നു. സാംസ്‌കാരിക വൈവിധ്യവും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഒത്തുചേരുന്ന ദുബൈയിലേക്ക് ലോകമെമ്പാടുമുള്ള വൻകിട നിക്ഷേപകരും വിനോദസഞ്ചാരികളും ഏറെ താൽപര്യത്തോടെ പറന്നിറങ്ങുന്നുവെന്നതിന്‍റെ വ്യക്തമായ തെളിവുകളാണ് വിപണിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള സാമ്പത്തിക വെല്ലുവിളികളെ യു.എ.ഇ അവസരങ്ങളാക്കി മാറ്റിയത് അസൂയാവഹമായ ആസൂത്രണങ്ങളോടെയാണ്. പ്രതിസന്ധികൾക്കുമുമ്പിൽ ദുബൈയും യു.എ.ഇയും പകച്ചുനിൽക്കാറില്ല. അത് പുതിയ കുതിപ്പിനുള്ള ഊർജമായി പരിവർത്തിപ്പിക്കുകയാണ് പതിവ്. 2025ൽ ആഗോള വെല്ലുവിളികളെ യു.എ.ഇ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റിയെന്നും ഭാവികാഴ്ചപ്പാടോടെയുള്ള സാമ്പത്തിക നയങ്ങൾ വഴിയുള്ള വളർച്ച, യു.എ.ഇയെ ആഗോള സാമ്പത്തിക സുസ്ഥിരതയുടെ ചാലകശക്തിയും സമഗ്ര വികസനത്തിന്‍റെ മാതൃകയുമാക്കി മാറ്റിയെന്ന് ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് പറയുന്നു.
പ്രാദേശികവും ഭൗമരാഷ്ട്രീയവുമായ ചില വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും ദുബൈയുടെ പ്രോപ്പർട്ടി വിപണിക്ക് ഒരുവിധ കോട്ടവും തട്ടിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2026 മേയിൽ മാത്രം ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ 51.81 ബില്യൺ ദിർഹത്തിന്‍റെ (14.11 ബില്യൺ ഡോളർ) വമ്പൻ ഇടപാടുകളാണ് നടന്നത്. ഇതിൽ വിൽപന മാത്രം 29.46 ബില്യൺ ദിർഹം വരും. നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പ്രൊജക്ടുകളുടെ വിൽപനയിൽ 9.5 ശതമാനത്തിന്‍റെ മികച്ച വളർച്ചയാണ് വിപണി രേഖപ്പെടുത്തിയത്. പ്രോപ്പർട്ടി വിലകളിലെ വാർഷിക വളർച്ച നിരക്ക് എട്ടുമുതൽ 12 ശതമാനം വരെയായി ക്രമീകരിക്കപ്പെട്ടത് വിപണി കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമായി മാറുന്നതിന്‍റെ സൂചനയായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ദുബൈയുടെ സാമ്പത്തിക അടിത്തറയും നിക്ഷേപകർക്കുള്ള അനുകൂലമായ അന്തരീക്ഷവും വിപണിയുടെ സുതാര്യതയുമാണ് റിയൽ എസ്റ്റേറ്റ് മേഖലയുടെ ഈ വൻ മുന്നേറ്റത്തിന് പിന്നിൽ. പരമ്പരാഗതമായ ഹോട്ടൽ താമസങ്ങൾക്കപ്പുറം സവിശേഷമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ടൂറിസം പദ്ധതികളും ആഗോള നിലവാരത്തിലുള്ള ആഡംബര ഭവനങ്ങളും ഒത്തുചേരുമ്പോൾ, സുരക്ഷിത നിക്ഷേപത്തിനും സുഖവാസത്തിനുമായി ലോകം ഇന്നും ഒന്നാമതായി തിരഞ്ഞെടുക്കുന്നത് ദുബൈയെ തന്നെയാണ്.
‘വീട് വാങ്ങാൻ പറ്റിയ മികച്ച അവസരം’
വരും കാലങ്ങളിൽ വില കുതിച്ചുയരുമെന്ന് ഉറപ്പാണെന്നിരിക്കേ, മലയാളികൾ ഉൾപ്പെടെയുള്ള മിഡ് ക്ലാസുകാർക്ക് വീട് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച അവസരമാണിതെന്ന് ഈ മേഖലയിൽ പരിചയ സമ്പന്നനായ ടെൻഎക്സ് പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇയിൽ 46.7 ശതമാനം ആളുകളും ഇടത്തരക്കാരും അതിന് താഴെയുള്ളവരുമാണ്. ഈ ആളുകളൊക്കെ 10000-15000 ദിർഹമിന് താഴെ ശമ്പളമുള്ളവരാണ്. അവരാരും യു.എ.ഇ വിട്ട് പോയിട്ടില്ല. സാമ്പത്തിക ഉത്തരവാദിത്വങ്ങളും മറ്റും കാരണം എല്ലാവരും ഇവിടെ തുടരുന്നു. എന്ത് സാഹചര്യമായാലും അവർ വാടക കൊടുത്ത് ഇവിടെത്തന്നെ ജീവിക്കുന്നവരാണ്. അവർക്ക് മോർട്ടഗേജ് ഉൾപ്പെടെയുള്ളവയെ ആശ്രയിച്ച് വീട് വാങ്ങാൻ പറ്റിയ മികച്ച അവസരമാണിത്.
ഭാവിയിൽ വീട് വാങ്ങാൻ തീരുമാനിക്കുന്നുവെങ്കിൽ എല്ലാവരും ചെയ്യേണ്ട കാര്യം, സർട്ടിഫൈഡ് ആയ കമ്പനിയോ വ്യക്തിയോ ഇല്ലാതെ വീട് വാങ്ങരുത് എന്നതാണ്. അല്ലെങ്കിൽ അത് പിന്നീട് ഒട്ടേറെ പ്രായോഗിക പ്രതിസന്ധികളെ ക്ഷണിച്ചുവരുത്തലാകും. അങ്ങനെ വാങ്ങിയ നിരവധി ആളുകൾ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മികച്ച ഡെവലപർമാരിൽനിന്ന് മികവുറ്റ പ്രോപർട്ടികൾ സ്വന്തമാക്കാൻ അംഗീകൃത കമ്പനികളുടെയോ വ്യക്തികളുടെയോ സഹായം തേടിയില്ലെങ്കിൽ പണവും സമയവും ഊർജവും പാഴാക്കിക്കളയുന്ന വൃഥാ വ്യായാമമാകുമെന്നും സുകേഷ് ഗോവിന്ദൻ ഓർമിപ്പിക്കുന്നു.
തിരിച്ചുകിട്ടുന്നത് മൂന്നിരട്ടി
ദുബൈ: ദുബൈയിലെ നിക്ഷേപങ്ങളിൽ തിരിച്ചുകിട്ടുന്നത് മൂന്നിരട്ടിയിലേറെ. ദുബൈയിലെ പ്രമുഖ പ്രോപ്പർട്ടി പോർട്ടലായ ‘ബയൂത്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽദുബൈയുടെ വിപണിയിലുണ്ടായ അഭൂതപൂർവമായ ഉണർവിന്‍റെ വഴികളാണ് തെളിയുന്നത്. കോവിഡ് കാലഘട്ടമായ 2021ൽ ദുബൈയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപം നടത്തിയവർക്ക് നിക്ഷേപത്തിൽ 41 ശതമാനം മുതൽ 153 ശതമാനം വരെ വളർച്ച ലഭിച്ചതായാണ് റിപ്പോർട്ട്. ബയൂതിന്‍റെ പ്രൊപ്രൈറ്ററി പ്രൈസ് ഇൻഡക്സ് അനുസരിച്ച് 2021 മേയിലെയും 2026 ഏപ്രിലിലെയും ശരാശരി പരസ്യപ്പെടുത്തിയ വിൽപന വിലകൾ (ചതുരശ്ര അടിക്ക്) താരതമ്യം ചെയ്താണ് ഈ വിശകലനം തയാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് വിപണി അനിശ്ചിതത്വത്തിലായ സമയത്ത് ധീരമായി തീരുമാനമെടുത്ത വാങ്ങലുകാർക്ക് വലിയ രീതിയിൽ ലാഭം നേടാൻ കഴിഞ്ഞുവെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
ഒന്നാമത് ജുമൈറ ഐലൻഡ്സ്
പഠനവിധേയമാക്കിയ കമ്യൂണിറ്റികളിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് ജുമൈറ ഐലൻഡ്സ് ആണ്. ഇവിടെ 2021 മേയിൽ ചതുരശ്ര അടിക്ക് 1,523 ദിർഹമായിരുന്നു വില. 2026 ഏപ്രിലിൽ ഇത് 3,844 ദിർഹമായി ഉയർന്ന് 153 ശതമാനം വളർച്ച രേഖപ്പെടുത്തി. തൊട്ടുപിന്നാലെയുള്ള ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിൽ വില 1,174 ദിർഹത്തിൽ നിന്ന് 2,567 ദിർഹമായി ഉയർന്നു- 119 ശതമാനം വളർച്ച. മൂന്നാമതുള്ള ജെ.എൽ.ടിയിൽ 115 ശതമാനമാണ് വളർച്ച. ചതുരശ്ര അടിക്ക് 943 ദിർഹത്തിൽ നിന്ന് 2,021 ദിർഹമായി.
പുതിയതും ഇൻഫ്രാസ്ട്രക്ചർ കേന്ദ്രീകൃതവുമായ പ്രദേശങ്ങളിലും വൻ വളർച്ച പ്രകടമാണ്. ദുബൈ സൗത്ത് 92 ശതമാനം വളർച്ച രേഖപ്പെടുത്തി. ദുബൈ ഹിൽസ് എസ്റ്റേറ്റ് 87 ശതമാനം വർധനവോടെ ഏറ്റവും ഡിമാൻഡുള്ള മാസ്റ്റർ-പ്ലാൻഡ് കമ്യൂണിറ്റികളിലൊന്നായി മാറി. ചതുരശ്ര അടിക്ക് 827 ദിർഹത്തിൽനിന്ന് 1,521 ദിർഹമായി ഉയർന്നതോടെ ജുമൈറ വില്ലേജ് സർക്കിൾ 84 ശതമാനം നേട്ടം കൊയ്തു.
ഉയർന്ന ജീവിതനിലവാരവും ആഡംബര മുഖവുമുള്ള പ്രീമിയം കമ്യൂണിറ്റികളും മികച്ച നേട്ടമുണ്ടാക്കിയതായി ബയൂത് ഡാറ്റ വ്യക്തമാക്കുന്നു:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.