മോദിയെ അഭിനന്ദിച്ച് ശൈഖ്​ മുഹമ്മദ്

ദുബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടത്തിലെത്തിയ നരേന്ദ്ര മോദിയെ പ്രശംസിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ച പോസ്റ്റിൽ, പുരോഗതിയിലേക്കും വികസനത്തിലേക്കും ഇന്ത്യയെ തുടർന്നും നയിക്കാൻ മോദിക്ക്​ കഴിയട്ടെ എന്ന്​ അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രി പദത്തിൽ ജൂൺ പത്തിന്​ തുടർച്ചയായി 4,399 ദിവസം പൂർത്തിയാക്കിയതോടെയാണ്, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്‍റെ 4,398 ദിവസത്തെ റെക്കോർഡ് മറികടന്ന് മോദി ചരിത്ര നേട്ടം കൈവരിച്ചത്.

‘ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ എന്‍റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്‍റെ രാജ്യത്തെയും ജനങ്ങളെയും കൂടുതൽ നാഗരികയും സാംസ്കാരികവുമായ നേട്ടങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ആശംസിക്കുന്നു. ഇരു ജനതകളുടെയും വളർച്ചക്കും പുരോഗതിക്കുമായി ഇരുരാജ്യങ്ങളും ഒന്നിച്ച് നടത്തിയ ശ്രമങ്ങളുടെ ഫലമായി യു.എ.ഇ - ഇന്ത്യ ബന്ധം സമീപകാലത്ത്​ ഗുണപരമായ മാറ്റത്തിനാണ്​ സാക്ഷ്യം വഹിച്ചത്​. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിന് കീഴിൽ, വരും കാലങ്ങളിൽ ഈ ഉഭയകക്ഷി ബന്ധം കൂടുതൽ വികസിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്’ -എക്സിൽ ശൈഖ്​ മുഹമ്മദ്​ കുറിച്ചു. 

Tags:    
News Summary - Sheikh Mohammed congratulates Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.