ശനിയാഴ്ച നടക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ (ഐ.ഐ.സി.) ‘പ്രൗഡ് ഓഫ് യു.എ.ഇ
സെലിബ്രേഷന്‍’ സംബന്ധിച്ച് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ (ഐ.ഐ.സി.) ‘പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷന്‍’' ജൂണ്‍ 13 ശനിയാഴ്ച വൈകിട്ട് നടക്കും. രാത്രി ഏഴുമണിക്ക് സെന്‍റര്‍ പ്രധാന വേദിയിലാണ് പരിപാടി.
രാജ്യത്തിന്‍റെ അസാധാരണമായ വികസന നേട്ടങ്ങളെ ആദരിക്കുകയും പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹവാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇവിടെ ജീവിക്കുന്ന എല്ലാ സമൂഹങ്ങള്‍ക്കും ഇടയിലെ സൗഹൃദം ശക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് അബ്ദുല്‍ റൗഫ് അഹ്‌സനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി നഹ്യാന് ബിന്‍ മുബാറക് ആല്‍ നഹ്യാന്, കമ്യൂണിറ്റി ഡെവലപ്മെന്‍റ് വകുപ്പ് ചെയര്‍മാന്‍ ഷാമിസ് അലി ഖല്‍ഫാന്‍ അല്‍ ദാഹിരി, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എമിറേറ്റ്‌സ് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് വൈസ് ചെയര്‍മാന്‍ പ്രൊഫ. ജമാല്‍ സനദ് അല്‍ സുവൈദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലി, യു.എ.ഇ. പ്രസിഡന്‍റിന്‍റെ മത ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, പി. ബാവ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക-സംഗീത നിശയും ഉണ്ടായിരിക്കും. ഗായകരായ ആബിദ് കണ്ണൂര്‍, ആദില്‍ അത്തു എന്നിവര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ഗാന വിരുന്നൊരുക്കും. ചടങ്ങില്‍ സെന്‍റര്‍ അംഗങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്പ് ലോഞ്ചിങ് നടക്കും. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. ഫോണ്‍: 026424488
അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജന. സെക്ര.), യു. അബ്ദുല്ല ഫാറൂഖി (സീനിയര്‍ ലീഡര്‍), വി.പി.കെ. അബ്ദുല്ല (വൈസ് പ്രസി.), അസീസ് കാളിയാടന്‍ (ട്രഷ.), അബ്ദുല്ല നദ്വി (അഡ്. സെക്ര.), അബ്ദുല്‍ ബാസിത് കായക്കണ്ടി (പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍), സലിം നാട്ടിക (ജന. കണ്‍.), ഹൈദര്‍ ബിന്‍ മൊയ്ദു, അഷ്റഫ് നജാത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.