എമിറേറ്റ്സ് റീസൈക്ലിങ്​ അവാർഡ് ജോയ് ആലുക്കാസിന്​

ദുബൈ: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്എമിറേറ്റ്സ് എൻവയോൺമെന്‍റൽ ഗ്രൂപ്​ (ഇ.ഇ.ജി) ഏർപ്പെടുത്തിയ 'എമിറേറ്റ്സ് റീസൈക്ലിങ് അവാർഡ്' കരസ്ഥമാക്കി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഇലക്ട്രോണിക്​ മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സുസ്ഥിര വികസന മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്​ പുരസ്കാരം. പരിസ്ഥിതി മലിനീകരണത്തിന്​ വലിയ തോതിൽ കാരണമാകുന്ന പ്രിന്‍റർ ടോണറുകൾ ശാസ്ത്രീയമായി ശേഖരിച്ചു പുനരുപയോഗിക്കുന്നതിനായി ഇ.ഇ.ജി നടപ്പാക്കിയ ടോണർ കളക്ഷൻ കാമ്പയിനിൽ ജോയ് ആലുക്കാസ്​ സജീവ പങ്കാളിയായിരുന്നു.

പരിസ്ഥിതി ദിനത്തിൽ യു.എ.ഇയിൽ നടന്ന ചടങ്ങിൽ റാസൽഖൈമ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറലും വൺഹൈവിന്‍റെ ചെയർമാനുമായ ശൈഖ്​ സലിം ബിൻ സുൽത്താൻ ബിൻ സഖർ അൽഖാസിമി, എമിറേറ്റ്സ് എൻവയോൺമെന്‍റൽ ഗ്രൂപ്​ പ്രതിനിധികൾ എന്നിവർ ജോയ് ആലുക്കാസിന്‍റെ പരിസ്ഥിതി സംരക്ഷണ പദ്ധതികളെ പ്രശംസിച്ചു. യു.എ.ഇ സർക്കാരിന്‍റെ ‘ഹാൻഡ് ഇൻ ഹാൻഡ്’ സുസ്ഥിര ഹരിത നയങ്ങൾക്ക് അനുസൃതമായാ ണ്​ ജോയ് ആലുക്കാസ്​ മേഖലയിൽ ബിസിനസ്​ നടത്തുന്നത്.

കേവലം പദ്ധതി രൂപവൽകരണത്തിലുപരി, പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത കടമയാണ്​ സുസ്ഥിര പരിസ്ഥിതി സംരക്ഷണമെന്ന്​ ജോയ് ആലുക്കാസ്​ ഗ്രൂപ്​ സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്​ പറഞ്ഞു. യു.എ.ഇയുടെ ദേശീയ കാഴ്ചപ്പാടിന്‍റെ ഭാഗമായിപ്രവർത്തിച്ചന്​ ലഭിച്ച പുരസ്കാരത്തിൽ അതിയായ സന്തോഷമുണ്ട്. വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ പാരിസ്ഥിതിക പ്രതിബദ്ധത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരം ഊർജമാണെന്നും ജോൺ പോൾ ആലുക്കാസ്​ കൂട്ടിച്ചേർത്തു. കോർപറേറ്റ്​ സ്ഥാപനമെന്ന നിലയിൽ സമൂഹത്തോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ജോയ് ആലുക്കാസ്​ മുന്നിലാണ്.

പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ജോയ്ആലുക്കാസ്​ ലക്ഷ്യമിടുന്നു​ണ്ടെന്ന്​ ജോൺ പോൾ വ്യക്​തമാക്കി

Tags:    
News Summary - Emirates Recycling Award goes to Joy Alukas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.