ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ 22 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അബൂദബി: നഗരത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ റോഡ് പ്രവൃത്തികളുടെ ഭാഗമായി അബൂദബി മൊബിലിറ്റി ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 22 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റോഡ് പൂര്‍ണമായി അടക്കുന്നില്ലെങ്കിലും ചില ലെയ്നുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്തുവരുന്നത്. ഇതുകാരണം, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ യാത്രാസമയം വര്‍ധിക്കാനും സമീപ റോഡുകളില്‍ വാഹനത്തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താല്‍ക്കാലിക മാര്‍ഗനിര്‍ദേശ ബോര്‍ഡുകളും വഴിതിരിച്ചുവിടല്‍ ക്രമീകരണങ്ങളും പാലിക്കണമെന്നും യാത്രക്ക്​ അധിക സമയം വേണ്ടിവരുമെന്നതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

Tags:    
News Summary - Partial traffic restrictions on Sheikh Rashid bin Saeed Street until 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.